ചെങ്ങന്നൂരിൽ എം.സി. റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്ക്!

ചെങ്ങന്നൂരിൽ എം.സി. റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്ക്!

ഞായറാഴ്ച (ഓഗസ്റ്റ് 23) പുലർച്ചെ ഒരു മണിയോടെ എം.സി. റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷന് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. മൂന്നാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസും, തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച മറ്റൊരു കെഎസ്ആർടിസി ബസുമാണ് പരസ്പരം കൂട്ടിയിടിച്ചത്.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന ഒരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുപത്തിയൊന്ന് പേരെയും ഉടൻ തന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post ചെങ്ങന്നൂരിൽ എം.സി. റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്ക്! appeared first on Express Kerala.

Spread the love
See also  യോഗിക്കും അഖിലേഷിനും അടക്കം 52 നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്..! തിരഞ്ഞെടുപ്പിന് മുമ്പ് യുപിയിൽ സുരക്ഷാകവചം
Scroll to Top