35 ദിവസം കൊണ്ട് 422 കോടി, വിപണിയിലെത്തിയത് 40 ലക്ഷം പേർ..!സപ്ലൈകോയിൽ ഓണം ‘റെക്കോർഡ്’

35 ദിവസം കൊണ്ട് 422 കോടി, വിപണിയിലെത്തിയത് 40 ലക്ഷം പേർ..!സപ്ലൈകോയിൽ ഓണം ‘റെക്കോർഡ്’

ണക്കാലത്ത് സപ്ലൈകോയുടെ വിൽപ്പനയിൽ സർവകാല റെക്കോർഡ്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെ 35 ദിവസത്തിനിടെ 422.17 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഉത്രാടനാളിൽ വൈകിട്ട് നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് വിൽപ്പനയിൽ വലിയ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഓണത്തിന് ഇതേ കാലയളവിൽ 385.42 കോടി രൂപയായിരുന്നു സപ്ലൈകോയുടെ വിറ്റുവരവ്.

ഇത്തവണത്തെ 422.17 കോടിയിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭിച്ചത്. 2025ലെ ഓണക്കാലത്ത് 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടിയായിരുന്നു. ഇതിൽ 180.03 കോടി രൂപ സബ്സിഡി സാധനങ്ങളിൽ നിന്നും 205.11 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളിൽ നിന്നുമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ സപ്ലൈകോയുടെ വിറ്റുവരവിൽ വലിയ വർധനയാണ് ഉണ്ടായത്.

ALSO READ;‘തല്ല്’ പരസ്യമായി, അകം ചീഞ്ഞോ..! 100-ാം ദിവസം തന്നെ ‘ടീം UDF’ പാളിയോ? ഉന്നതവിദ്യാഭ്യാസ–ആരോഗ്യ വകുപ്പുകൾ നേർക്കുനേർ

മിക്ക സബ്സിഡി സാധനങ്ങൾക്കും വില വർധിപ്പിക്കാതെയും പലതിനും വില കുറച്ചുമാണ് സപ്ലൈകോ ഇത്തവണ നേട്ടത്തിലെത്തിയത്. 13 അവശ്യ സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചില്ല. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയവയ്ക്ക് സബ്സിഡി നിരക്ക് കുറച്ച് നൽകി. ശബരി സബ്സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറച്ചും നൽകി. കഴിഞ്ഞ വർഷം വെളിച്ചെണ്ണ വിൽപ്പനയിൽ നിന്ന് മാത്രം 100 കോടി രൂപ ലഭിച്ചിരുന്നു. ഇത്തവണ ഈ കണക്കും വർധിക്കുമെന്നാണ് റിപ്പോർട്ട്.

വിൽപ്പനയിലെ റെക്കോർഡിനൊപ്പം സപ്ലൈകോയുടെ ഓണം വിപണികളിലേക്കുള്ള ജനപങ്കാളിത്തവും ശ്രദ്ധേയമായി. സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച 3 മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകൾ എന്നിവിടങ്ങളിലായി 40 ലക്ഷത്തിലധികം പേരാണ് എത്തിയത്. വിലക്കുറവും സബ്സിഡി സാധനങ്ങളുടെ ലഭ്യതയും ജനങ്ങളെ മുൻവർഷങ്ങളിലേതിനേക്കാൾ സപ്ലൈകോയിലേക്ക് കൂടുതൽ അടുപ്പിച്ചതായാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

See also  ലോകമിടിഞ്ഞാലും ‘ലുക്ക്’ വിട്ടൊരു കളിയില്ല..! പാർലമെന്റിലും കറുത്ത കണ്ണട; വിലക്ക് മറികടന്ന് മെഡിക്കൽ റിപ്പോർട്ട്, ‘ട്രേഡ്‌മാർക്ക്’ തുടരും

The post 35 ദിവസം കൊണ്ട് 422 കോടി, വിപണിയിലെത്തിയത് 40 ലക്ഷം പേർ..!സപ്ലൈകോയിൽ ഓണം ‘റെക്കോർഡ്’ appeared first on Express Kerala.

Spread the love
Scroll to Top