September 2, 2026

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവുമായി നഗരസഭ: മേയർ VV രാജേഷ് ഉദ്ഘാടനം ചെയ്യും | Thiruvananthapuram Corporation

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവുമായി നഗരസഭ: മേയർ VV രാജേഷ് ഉദ്ഘാടനം ചെയ്യും | Thiruvananthapuram Corporation
Thiruvananthapuram Corporation

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ മെഗാ ക്ലീനിംഗ് ഡ്രൈവുമായി നഗരസഭ. 20 ഏക്കറോളം വരുന്ന ആശുപത്രി കോമ്പൗണ്ട് കാടുകയറിയും മാലിന്യങ്ങൾ നിറഞ്ഞും കിടക്കുന്നത് പകർച്ചവ്യാധി ഭീഷണിയും ഇഴജന്തുക്കളുടെ ശല്യവും വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് നഗരസഭയുടെ അടിയന്തര ഇടപെടൽ.(Thiruvananthapuram Corporation Announces Mega Cleaning Drive At General Hospital)

ശുചീകരണ യജ്ഞം നാളെ രാവിലെ 8 മണിക്ക് നഗരസഭാ മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. വാവ സുരേഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപൻ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്‌ണവേണി, മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ ഡോ. കവിത രവി എന്നിവരും പങ്കാളികളാകും.

നഗരസഭയിലെ ജീവനക്കാരുടെ പ്രത്യേക സംഘത്തോടൊപ്പം സമീപത്തെ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളെയും പ്രദേശവാസികളെയും ഏകോപിപ്പിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

Story Summary

The Thiruvananthapuram Corporation announced a mega cleaning drive at the General Hospital premises to clear dense vegetation and waste causing health hazards. Mayor V.V. Rajesh will inaugurate the event, with snake catcher Vava Suresh attending as the chief guest alongside municipal and hospital officials.

Spread the love
See also  ചെൽസിയോട് ഗുഡ് ബൈ, സിറ്റിയിലേക്ക് റെക്കോർഡ് വരവ്; അർജന്റീനൻ താരം എൻസോ ഫെർണാണ്ടസ് ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ