‘ഇത് പ്രണയബന്ധമല്ലല്ലോ’..! പിടിവാശി സിപിഐക്കും സിപിഎമ്മിനുമില്ല; ബിനോയ് വിശ്വം


ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് ലഭിക്കുമെന്ന കാര്യത്തിൽ ഉറച്ച പ്രതീക്ഷയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദവി ലഭിക്കാത്തതിൽ സിപിഐക്കും സിപിഎമ്മിനും പിടിവാശിയില്ലെന്നും, വിഷയത്തിൽ സിപിഎം ഇതുവരെ ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
സിപിഎമ്മിന്റെ നിലപാടിനായി കാത്തിരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, “ഇത് പ്രണയബന്ധമല്ലല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇരുപാർട്ടികൾക്കും സ്വന്തം രാഷ്ട്രീയ നിലപാടുകളുണ്ടെന്നും, സിപിഐക്കും അതുപോലെ രാഷ്ട്രീയമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സിപിഐ-സിപിഎം ബന്ധം വളരെ അടുപ്പമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ;മരണം ആയിരം കടന്നു, 4000 പേരെ ഇനിയും കണ്ടെത്താനായില്ല; എന്ത് പറഞ്ഞു ആശ്വസിപ്പിക്കും..!
കേരളത്തിലെ ഇടത് ഐക്യത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ഭദ്രമായ സംസ്ഥാനമാണ് കേരളമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടത് ഐക്യത്തിന്റെ പ്രാധാന്യം സിപിഐക്ക് വ്യക്തമായി മനസ്സിലാകുന്നതുപോലെ സിപിഎമ്മിനും അത് മനസ്സിലാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ‘ഇത് പ്രണയബന്ധമല്ലല്ലോ’..! പിടിവാശി സിപിഐക്കും സിപിഎമ്മിനുമില്ല; ബിനോയ് വിശ്വം appeared first on Express Kerala.

