September 7, 2026

ഓണംകൂടിയ കൂട്ടുകാരിയെ കാറിടിപ്പിച്ചു, മറ്റൊരാളെ കുത്തിക്കൊന്നു; കാലിഫോർണിയയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിൽ മലയാളി യുവതി അറസ്റ്റിൽ

ഓണംകൂടിയ കൂട്ടുകാരിയെ കാറിടിപ്പിച്ചു, മറ്റൊരാളെ കുത്തിക്കൊന്നു; കാലിഫോർണിയയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിൽ മലയാളി യുവതി അറസ്റ്റിൽ

മേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (39), തൃശ്ശൂർ സ്വദേശിനിയായ അഞ്ജന (35) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കോട്ടയം സ്വദേശിനിയായ സുഹൃത്ത് അനിലയെ (34) മിൽപിറ്റ്‌സ് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുവർഷമായി ഒരുകുടുംബം പോലെ മിൽക്രീക്ക് അപ്പാർട്ടുമെന്റിൽ താമസിച്ചിരുന്നവരാണ് ഇവർ മൂവരും. സംഭവത്തിന് ദിവസങ്ങൾക്കു മുൻപ് ഇവർ ഒരുമിച്ച് ഓണം ആഘോഷിക്കുകയും സിനിമയ്ക്ക് പോകുകയും ചെയ്തിരുന്നു. തികച്ചും ശാന്തസ്വഭാവക്കാരിയായ അനില ഇത്തരമൊരു കൃത്യം ചെയ്തത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.

ഓഗസ്റ്റ് 28-ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകവിവരങ്ങൾ പുറത്തറിഞ്ഞത്. അപ്പാർട്ടുമെന്റിലുണ്ടായിരുന്ന അഞ്ജനയെ ഫോണിൽ വിളിച്ച് താഴേക്ക് വരുത്തിയ ശേഷം അനില കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവമറിഞ്ഞ് അഞ്ജനയുടെ ഭർത്താവ് വിജേഷ്, ആൻ മേരിയുടെ ഭർത്താവ് ജേക്കബിനെ വിവരമറിയിച്ചു. തുടർന്ന് ജേക്കബ് വീട്ടിലെത്തി നോക്കിയപ്പോൾ കണ്ടത് കുത്തേറ്റ് രക്തത്തിൽ കുളിച്ച് മരിച്ചുകിടക്കുന്ന ആൻ മേരിയെയാണ്.

See also  ചിരി നിർത്താൻ കഴിഞ്ഞില്ല; നിവിൻ പോളി ചിത്രത്തെ വാനോളം പുകഴ്ത്തി നടി രുക്മിണി വസന്ത്

Also Read: ജയിലുകളിൽ ദളിത് തടവുകാരെക്കൊണ്ട് തോട്ടിപ്പണി; മദ്രാസ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ, കർശന അന്വേഷണത്തിന് ഉത്തരവ്

അപകടസ്ഥലത്തിന് സമീപം കാർ ഇടിച്ചുകയറ്റിയ നിലയിൽ കണ്ടെത്തിയ അനിലയെ പോലീസ് ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. അഞ്ജനയെ കാറിടിപ്പിച്ച കൊലപ്പെടുത്തിയതിനാണ് പോലീസ് ആദ്യ കേസ് ചാർജ് ചെയ്തിരിക്കുന്നത്. ആൻ മേരിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി മിൽപിറ്റ്‌സ് പോലീസ് വ്യക്തമാക്കി.

The post ഓണംകൂടിയ കൂട്ടുകാരിയെ കാറിടിപ്പിച്ചു, മറ്റൊരാളെ കുത്തിക്കൊന്നു; കാലിഫോർണിയയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിൽ മലയാളി യുവതി അറസ്റ്റിൽ appeared first on Express Kerala.

Spread the love