September 8, 2026

പ്രേക്ഷകർ കാത്തിരിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ; പൃഥ്വിരാജിന്റെ പൊലീസ് വേഷവുമായി മേഘ്‌ന ഗുൽസാർ ചിത്രം ‘ദായ്‌റ’ സെപ്റ്റംബർ 18ന്

പ്രേക്ഷകർ കാത്തിരിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ; പൃഥ്വിരാജിന്റെ പൊലീസ് വേഷവുമായി മേഘ്‌ന ഗുൽസാർ ചിത്രം ‘ദായ്‌റ’ സെപ്റ്റംബർ 18ന്

എംഡിബി റിപ്പോർട്ട് പ്രകാരം ഈ വർഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ദായ്‌റ’. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. സെപ്റ്റംബർ 18ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘ദായ്‌റ’ ഒരുക്കിയിരിക്കുന്നത്. നീതിയും നിയമവും തമ്മിലുള്ള അതിരുകളെ ചോദ്യം ചെയ്യുന്ന ചിത്രത്തിൽ ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് ഒരു പൊലീസ് വേഷത്തിലെത്തുന്നത്. മേഘ്‌ന ഗുൽസാറിനൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Also Read:ദീപികയ്ക്കും ആലിയയ്ക്കുമൊപ്പം ചരിത്രമെഴുതി മമിത ബൈജു; 200 കോടി ക്ലബ്ബിൽ ഹാട്രിക് തിളക്കം

ഈ സിനിമയുടെ തിരക്കഥ കേട്ടപ്പോൾ തന്നെ ചെയ്യാൻ തീരുമാനിച്ചിരുന്നതായി പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും സഞ്ചരിക്കുന്ന വഴികളും തന്നെ പൂർണ്ണമായി ആകർഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മേഘ്‌ന ഗുൽസാറിന്റെ സംവിധാനത്തിലും കരീന കപൂറിനൊപ്പം പ്രവർത്തിക്കാനും സാധിക്കുന്നത് മികച്ചൊരു അനുഭവമായിരിക്കുമെന്നും ചിത്രം പ്രഖ്യാപിച്ച വേളയിൽ താരം സൂചിപ്പിച്ചിരുന്നു. സതീഷ് എരിയാളത്താണ് ചിത്രത്തിന്റെ പി.ആർ.ഒ.

See also  തല വെട്ടി ഫ്രിഡ്ജിൽ വച്ചു, വിരലുകൾ മുറിച്ചു: ഗുവാഹത്തിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ് | Guwahati Woman Killed

The post പ്രേക്ഷകർ കാത്തിരിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ; പൃഥ്വിരാജിന്റെ പൊലീസ് വേഷവുമായി മേഘ്‌ന ഗുൽസാർ ചിത്രം ‘ദായ്‌റ’ സെപ്റ്റംബർ 18ന് appeared first on Express Kerala.

Spread the love