September 8, 2026

സംസ്ഥാന സ്‌കൂൾ കായികമേളയുടെ തീയതിയിൽ മാറ്റം; ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കും

സംസ്ഥാന സ്‌കൂൾ കായികമേളയുടെ തീയതിയിൽ മാറ്റം; ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കും

സംസ്ഥാന സ്‌കൂൾ കായികമേളയുടെ തീയതിയിൽ മാറ്റം. ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് വെച്ചാണ് ഇത്തവണ മേള നടക്കുന്നത്. എൻ.ഐ.ടി. കാമ്പസിലെ സ്റ്റേഡിയമാണ് പ്രധാന വേദി. നേരത്തെ ഒക്ടോബർ 24 മുതൽ 29 വരെ കായികമേള നടക്കുമെന്നായിരുന്നു പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നത്. എന്നാൽ, ഈ തീയതിയാണ് പിന്നീട് ഒരു ദിവസം മുന്നോട്ട് നീക്കി ക്രമീകരിച്ചത്.

തീയതി മാറ്റവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളിൽ വിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീൻ പ്രതികരിച്ചു. അഡീഷണൽ ഡയറക്ടർ അറിയിച്ച തീയതിയെക്കുറിച്ച് തനിക്ക് വിവരമില്ലെന്നും ഔദ്യോഗിക പ്രഖ്യാപനത്തിൽ തെറ്റു പറ്റിയതാകാം എന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. സംഘാടക സമിതി യോഗം കോഴിക്കോട് വെച്ചാണ് ചേർന്നത്. വിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു.

Also Read:പി.എം. ശ്രീ പദ്ധതിയിലൂടെ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല; കെ.സി. വേണുഗോപാൽ

11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ല സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്. നേരത്തെ കായികമേള കണ്ണൂരിന് അനുവദിച്ചിരുന്നെങ്കിലും പിന്നീട് വേദി മാറ്റിയത് ചെറിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ, കോഴിക്കോടിന്റെ സൗകര്യങ്ങൾ പരിഗണിച്ചാണ് ഇത്തവണ ഇവിടെ വേദിയൊരുക്കിയതെന്നും, പരാതികളുണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ മുൻപ് വ്യക്തമാക്കിയിരുന്നു.

See also  നിമിഷനേരം കൊണ്ട് കല്ലായി മാറിയ കടൽജീവികൾ; 28 കോടി വർഷം മുൻപ് സമുദ്ര അടിത്തട്ടിൽ സംഭവിച്ച ദുരന്തം!

The post സംസ്ഥാന സ്‌കൂൾ കായികമേളയുടെ തീയതിയിൽ മാറ്റം; ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കും appeared first on Express Kerala.

Spread the love