September 8, 2026

ദുല്‍ഖര്‍ സല്‍മാനൊപ്പം ഇനി അഭിനയിക്കില്ല! ‘കിങ് ഓഫ് കൊത്ത’യുടെ പരാജയം കരിയറിനെ ബാധിച്ചു; ഐശ്വര്യ ലക്ഷ്മി

ദുല്‍ഖര്‍ സല്‍മാനൊപ്പം ഇനി അഭിനയിക്കില്ല! ‘കിങ് ഓഫ് കൊത്ത’യുടെ പരാജയം കരിയറിനെ ബാധിച്ചു; ഐശ്വര്യ ലക്ഷ്മി

ദുൽഖർ സൽമാൻ നായകനായി 2023-ൽ വലിയ ഹൈപ്പിലെത്തി തിയേറ്ററിൽ പരാജയപ്പെട്ട ‘കിങ് ഓഫ് കൊത്ത’യുടെ പരാജയം തന്റെ കരിയറിനെ ഗുരുതരമായി ബാധിച്ചെന്ന് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയുടെ പരാജയത്തിനുശേഷമുള്ള കടുത്ത ട്രോളുകളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്.

അത്രയധികം പ്രതീക്ഷകളോടെയെത്തിയ ചിത്രം വിജയിക്കാതെ പോയതോടെ മലയാളം ഇൻഡസ്ട്രിയിൽ തന്നെ കാസ്റ്റ് ചെയ്യാൻ പിന്നീട് പലർക്കും മടിയുണ്ടായതായി ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ചിത്രത്തിലെ തന്റെ അഭിനയവും ഡയലോഗ് ഡെലിവറിയും വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയായി. സിനിമയിൽ ദുർഖറിനെ ‘രാജുവേട്ട’ എന്ന് വിളിച്ചതിനെച്ചൊല്ലിയുള്ള പരിഹാസങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചു. ‘ഹലോ മമ്മി’യുടെ ഷൂട്ടിങ് സമയത്ത് ഒരു അസിസ്റ്റന്റ് ഡയറക്ടർ പോലും തന്നെ വിളിച്ച് അതിനെക്കുറിച്ച് കളിയാക്കിയത് വലിയ മാനസിക വിഷമമുണ്ടാക്കിയെന്ന് താരം വെളിപ്പെടുത്തി.

Also Read:പ്രേക്ഷകർ കാത്തിരിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ; പൃഥ്വിരാജിന്റെ പൊലീസ് വേഷവുമായി മേഘ്‌ന ഗുൽസാർ ചിത്രം ‘ദായ്‌റ’ സെപ്റ്റംബർ 18ന്

ട്രോളുകളുടെ ആഘാതം എത്രത്തോളമുണ്ടായിരുന്നു എന്ന് വ്യക്തമാക്കിയ താരം, ചിത്രത്തിന് ശേഷം ദുർഖറിനൊപ്പം വണ്ടിരുന്ന ഒരു പരസ്യ ചിത്രത്തിൽ നിന്ന് പിന്മാറിയതിനെക്കുറിച്ചും സംസാരിച്ചു. തിരിച്ചടികൾ അതിഭീകരമായതിനാൽ തനിക്കൊപ്പം വർക്ക് ചെയ്താൽ അവർക്ക് പണിയാകുമെന്ന് ആ പരസ്യത്തോടും താൻ തുറന്നുപറയുകയായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.

See also  സഖാവേ…! ‘മുസ്‌ലിം വിരോധികളുമായി കാറിനകത്തോ പുറത്തോ ബന്ധമില്ല’; പിണറായിക്കെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം

The post ദുല്‍ഖര്‍ സല്‍മാനൊപ്പം ഇനി അഭിനയിക്കില്ല! ‘കിങ് ഓഫ് കൊത്ത’യുടെ പരാജയം കരിയറിനെ ബാധിച്ചു; ഐശ്വര്യ ലക്ഷ്മി appeared first on Express Kerala.

Spread the love