September 8, 2026

പോസ്റ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ ഷോക്കേറ്റു! തൃശൂരിൽ കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ ഷോക്കേറ്റു! തൃശൂരിൽ കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം

തൃശൂരിൽ കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം. മരത്താക്കര സെക്ഷൻ ഓഫീസിലെ കരാർ ജീവനക്കാരനും പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി കോട്ടായി പരുത്തിപ്പുള്ളി സ്വദേശിയുമായ തോട്ടക്കര വീട്ടിൽ രാധാകൃഷ്ണൻ (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.

പാലിയേക്കര പഴയ ദേശീയപാതയിലെ വൈദ്യുതി പോസ്റ്റിൽ നിന്നാണ് രാധാകൃഷ്ണന് ഷോക്കേറ്റത്. സമീപത്തെ കെട്ടിടത്തിൽ വൈദ്യുതി ഇല്ലെന്ന പരാതിയെ തുടർന്നാണ് പരിശോധനയ്ക്കായി അദ്ദേഹം സ്ഥലത്തെത്തിയത്. പോസ്റ്റിൽ കയറി തകരാർ പരിഹരിച്ച ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെയാണ് ഷോക്കേറ്റ് വീണത്. ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ:പെട്ടു, കുടുങ്ങി..! സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി; മുഹമ്മദ് റിയാസും വീണയും കോടതിയിൽ നേരിട്ട് ഹാജരാകണം

രാധാകൃഷ്ണന് ഷോക്കേൽക്കാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.

ശാരദയാണ് രാധാകൃഷ്ണന്റെ ഭാര്യ. മക്കൾ ശരത്തും സായൂജും. രമേഷും രതീഷുമാണ് സഹോദരങ്ങൾ. മൃതദേഹത്തിന്റെ സംസ്കാരം പിന്നീട് നടക്കും. വൈദ്യുതി തകരാർ പരിഹരിക്കാനുള്ള ജോലിക്കിടെ ഉണ്ടായ അപകടം ഒരു കുടുംബത്തിനാണ് അപ്രതീക്ഷിത ദുരന്തമായി മാറിയത്.

See also  വൻ പ്രതീക്ഷയിൽ എത്തിയ ‘ടോക്സിക്’ക്ക് ബോക്സോഫീസിൽ തിരിച്ചടി; ഒടിടി ഓഫറും കുത്തനെ കുറഞ്ഞു | Toxic movie

The post പോസ്റ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ ഷോക്കേറ്റു! തൃശൂരിൽ കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം appeared first on Express Kerala.

Spread the love