September 8, 2026

തമിഴ്നാട്ടിൽ മന്ത്രിയുടെ പേരിലുള്ള കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ | Tamil Nadu minister car accident

തമിഴ്നാട്ടിൽ മന്ത്രിയുടെ പേരിലുള്ള കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ | Tamil Nadu minister car accident
Tamil Nadu minister car accident

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം (Tamil Nadu minister car accident). സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ. ജഗദീശ്വരിയുടെ പേരിലുള്ള കാർ ഇടിച്ച് ഇരയിൻപ് (28) ആണ് മരിച്ചത്. ദേശീയപാതയിൽ കാട്ടാങ്കുളത്തൂരിലാണ് അപകടം നടന്നത്.

മന്ത്രിയുടെ ബന്ധുക്കൾ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനം മന്ത്രിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വിവരം. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്ക് വരികയായിരുന്ന മന്ത്രി ഇതിന് തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്.

അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ മധുര സ്വദേശിയായ ചിന്ന അഗ്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽപ്പെട്ട കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Story Summary:
A 28-year-old bike rider died after being hit by a car registered in the name of Tamil Nadu Social Welfare Minister K. Jagadheeswari at Kattankulathur on a national highway. Police arrested the driver, Chinna Agni, and took the car into custody for further investigation.

See also  ഓൺലൈൻ ടാക്സി കാറിലെത്തി ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം; ഡ്രൈവറടക്കം മൂന്നുപേർ പിടിയിൽ
Spread the love