September 8, 2026

വാർത്താ ചോർച്ച തടയാൻ CPM നടപടി: ഫോൺ വിവരങ്ങൾ പരിശോധിക്കാൻ പാർട്ടി അംഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ടു വാങ്ങി | CPM Thiruvananthapuram

വാർത്താ ചോർച്ച തടയാൻ CPM നടപടി: ഫോൺ വിവരങ്ങൾ പരിശോധിക്കാൻ പാർട്ടി അംഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ടു വാങ്ങി | CPM Thiruvananthapuram
CPM Thiruvananthapuram

തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ രഹസ്യ ചർച്ചകളും വിവരങ്ങളും പുറത്തുപോകുന്നത് തടയാൻ നേതാക്കളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങി സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വം. ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ഈ അസാധാരണ സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്.(CPM Thiruvananthapuram district leadership has collected consent letters)

ടെലികോം കമ്പനികളിൽ നിന്ന് സ്വന്തം ഫോൺകോൾ വിവരങ്ങൾ ലഭ്യമാക്കാൻ പാർട്ടിക്ക് അനുമതി നൽകുന്ന ഫോർമാറ്റിലാണ് സമ്മതപത്രം തയ്യാറാക്കിയിരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതും അപേക്ഷാ ഫോമിന്റെ മാതൃകകൾ വിതരണം ചെയ്തതും. യോഗത്തിൽ പങ്കെടുത്ത അംഗങ്ങളെല്ലാം സമ്മതപത്രത്തിൽ ഒപ്പുവെച്ചു നൽകി.

എന്നാൽ ഒരു വിഭാഗം നേതാക്കൾക്ക് ഇതിൽ കടുത്ത അതൃപ്തിയുണ്ട്. പാർട്ടി ചർച്ചകളും തീരുമാനങ്ങളും മാധ്യമങ്ങൾക്ക് ചോർത്തി നൽകിയാൽ കർശന നടപടിയുണ്ടാകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Summary

In an unusual move to prevent news leaks, the CPM Thiruvananthapuram district leadership has collected consent letters from its district committee members, allowing the party to access their call detail records (CDR). While members signed the documents, a section of leaders expressed deep dissatisfaction and plans to raise the issue with higher leadership.

See also  യുവാക്കളുടെ പണത്തിലാണ് താരങ്ങൾ വളർന്നത്; അവർ ലാത്തിച്ചാർജ് നേരിടുമ്പോൾ മൗനം ശരിയല്ലെന്ന് പാർവതി തിരുവോത്ത് | Parvathy Thiruvothu on Youth Protest
Spread the love