September 9, 2026

കൊല്ലപ്പെട്ട യുവതി ഭാര്യയല്ല, ഉള്ളത് 2 മാസത്തെ പരിചയം മാത്രം: അട്ടപ്പാടി ഇരട്ടക്കൊലക്കേസ് പ്രതിയെ വലയിലാക്കി പോലീസ്, കുറ്റസമ്മതം നടത്തി | Attappadi Double Murder

കൊല്ലപ്പെട്ട യുവതി ഭാര്യയല്ല, ഉള്ളത് 2 മാസത്തെ പരിചയം മാത്രം: അട്ടപ്പാടി ഇരട്ടക്കൊലക്കേസ് പ്രതിയെ വലയിലാക്കി പോലീസ്, കുറ്റസമ്മതം നടത്തി | Attappadi Double Murder
Attappadi Double Murder

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി പ്രാവത് ദാസിനെ പശ്ചിമ ബംഗാളിൽ നിന്ന് പാലക്കാട് പോലീസ് പ്രത്യേക അന്വേഷണ സംഘം പിടികൂടി.(Attappadi Double Murder Case Bengal Native Pravat Das Arrested Palakkad Police)

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും കഴിഞ്ഞ രണ്ട് മാസത്തെ പരിചയം മാത്രമാണ് ഇരുവരും തമ്മിലുണ്ടായിരുന്നതെന്നും പ്രതി മൊഴി നൽകി. ഇരുവരും കഴിഞ്ഞ രണ്ടു മാസമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

ഭവാനിപ്പുഴയിൽ വെച്ചാണ് കൊലപാതകം നടത്തിയത്. യുവതിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പ്രതിയെ പാലക്കാട്ടെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും.

Story Summary

Palakkad Police arrested Bengal native Pravat Das from West Bengal for the double murder of a woman and her child in Attappadi. The bodies were found packed in sacks in the Bhavani River, and the accused has confessed to the crime.

See also  മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: കൈക്കൂലി ആരോപണം തള്ളി അന്വേഷണ റിപ്പോർട്ട്, AMVIക്ക് കാരണം കാണിക്കൽ നോട്ടീസ് | Malappuram Auto Driver Suicide
Spread the love