ഔദ്യോഗിക തോക്കിൽ നിന്ന് വെടിയേറ്റു: ഉത്തർപ്രദേശിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം | UP Woman Police Constable Dies


കൗശാംബി: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ ഡ്യൂട്ടിക്കിടെ ഔദ്യോഗിക തോക്കിൽ നിന്ന് വെടിയേറ്റ് വനിതാ കോൺസ്റ്റബിൾ മരിച്ചു. മൻഝൻപൂർ വനിതാ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിയങ്ക യാദവ് (25) ആണ് മരിച്ചത്. ഇൻസാസ് റൈഫിളിൽ നിന്നാണ് ഇവർക്ക് വെടിയേറ്റത്.(UP Woman Police Constable Dies Of Bullet Injury From INSAS Rifle In Kaushambi)
ചൊവ്വാഴ്ച രാവിലെ സെൻട്രി ഡ്യൂട്ടിയിലായിരുന്ന പ്രിയങ്കയ്ക്ക് വെടിയേറ്റ ഉടൻ സഹപ്രവർത്തകർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഘാസിപ്പൂർ സ്വദേശിനിയായ പ്രിയങ്ക 2025 ബാച്ച് പോലീസുകാരിയാണ്.
സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയും ഇവരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത് അബദ്ധത്തിൽ തോക്ക് പൊട്ടി വെടിയേറ്റതാണോ എന്ന കാര്യത്തിൽ മൻഝൻപൂർ സർക്കിൾ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് കൗശാംബി എസ്.പി സത്യനാരായൺ പ്രജാപത് അറിയിച്ചു.
Story Summary
A 25-year-old woman police constable, Priyanka Yadav, died after being hit by a bullet fired from her government-issued INSAS rifle while on sentry duty at Manjhanpur police station in UP’s Kaushambi district. Police have launched an investigation into the incident.

