September 9, 2026

നിതിൻ രാജിൻ്റെ മരണം: 48-ാം ദിനം ഡോ. MK റാമിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി | Dr MK Ram

നിതിൻ രാജിൻ്റെ മരണം: 48-ാം ദിനം ഡോ. MK റാമിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി | Dr MK Ram
Dr MK Ram

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.(Dr MK Ram Granted Bail In Anjarakandy Dental College Student Suicide Case)

റിമാൻഡിലായി 48-ാം ദിവസമാണ് ഇയാൾക്ക് ജാമ്യം ലഭിക്കുന്നത്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ പ്രവേശിക്കരുത്, സാക്ഷികളായ വിദ്യാർത്ഥികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. കഴിഞ്ഞ ജൂലൈ 24-നാണ് ഡോ. എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്.

ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ പശ്ചാത്തലത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഡോ. എം.കെ. റാമിന്റെ ഭാഗത്തുനിന്നുണ്ടായ ജാതീയ അധിക്ഷേപത്തിൽ മനംനൊന്താണ് മകൻ്റെ മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

Story Summary

Dr. M.K. Ram, the prime accused in the suicide case of Anjarakandy Dental College student Nitin Raj, has been granted conditional bail by the Thalassery Principal Sessions Court after 48 days in remand. The court has directed him not to enter the college premises or influence student witnesses.

See also  എൽപിജി സിലിണ്ടർ ബുക്കിങ് നിയന്ത്രണത്തിൽ ഇളവ്; ഇനി 25 ദിവസത്തിലൊരിക്കൽ ബുക്ക് ചെയ്യാം | LPG cylinder booking
Spread the love