ചിറയിൻകീഴ് കയ്യാങ്കളി വിവാദം: രമ്യ ഹരിദാസ് KPCC അന്വേഷണ സമിതിക്ക് മുൻപാകെ ഹാജരായി | Ramya Haridas


തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി ഉണ്ടായ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് കെപിസിസി അന്വേഷണ സമിതിക്ക് മുൻപാകെ ഹാജരായി. അന്വേഷണ സമിതി അധ്യക്ഷൻ എം.എം. ഹസനുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് രമ്യ കെപിസിസി ആസ്ഥാനത്തെത്തിയത്.(Ramya Haridas Appears Before KPCC Inquiry Panel Over Chirayinkeezhu Clash)
എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ രമ്യ തയ്യാറായില്ല. ഇന്ന് രാവിലെ ചിറയിൻകീഴിലെ എംഎൽഎ ഓഫീസിലെത്തിയ രമ്യ ഹരിദാസിന് പാർട്ടി പ്രവർത്തകർ സ്വീകരണം നൽകിയിരുന്നു. തുടർന്നാണ് അവർ തിരുവനന്തപുരത്തേക്ക് തിരിച്ചത്.
വിവാദങ്ങൾക്ക് വഴിവെച്ചതിനെ തുടർന്ന് പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ ഒപ്പം കൂട്ടാതെയാണ് രമ്യ ഓഫീസിലെത്തിയത്. പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാൻ രമ്യ നൽകിയ കത്ത് പാർട്ടി നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ പാർട്ടിയുടെ പ്രാദേശിക ഘടകവും എംഎൽഎയും തമ്മിലുള്ള തർക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് കെപിസിസി അന്വേഷണം ഊർജ്ജിതമാക്കിയത്.
Story Summary
Chirayinkeezhu MLA Ramya Haridas appeared before the KPCC inquiry committee headed by M.M. Hassan following a violent scuffle with local Congress leaders. She visited her constituency office earlier without her controversial aide Palayam Pradeep, who was recently suspended by the party.

