September 9, 2026

‘പിണറായി വിജയന് അൽപമെങ്കിലും ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ സ്ഥാനം രാജിവയ്ക്കണം, സംസ്ഥാന സർക്കാരിന് അന്വേഷിക്കാൻ കഴിയില്ലെങ്കിൽ വേറെ വഴി നോക്കും’: ഷോൺ ജോർജ് | Shone George

‘പിണറായി വിജയന് അൽപമെങ്കിലും ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ സ്ഥാനം രാജിവയ്ക്കണം, സംസ്ഥാന സർക്കാരിന് അന്വേഷിക്കാൻ കഴിയില്ലെങ്കിൽ വേറെ വഴി നോക്കും’: ഷോൺ ജോർജ് | Shone George
Shone George

തിരുവനന്തപുരം: ഇ ഡി നടപടി ഭയന്ന് സമാന കേസുകളിൽ പ്രതികളായ കമ്മ്യൂണിസ്റ്റ് നേതാക്കളെ ഉൾപ്പെടുത്തി പിണറായി വിജയൻ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ഷോൺ ജോർജ്. ഈ ഗ്രൂപ്പിന്റെ അഡ്മിനാവാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.(Shone George Slams Pinarayi Vijayan Over ED Probe Statements)

ഇ ഡിക്കെതിരെ അദ്ദേഹം നടത്തുന്ന പ്രസ്താവനകൾ ഇതിന്റെ ഭാഗമാണെന്നും ഷോൺ ജോർജ് പരിഹസിച്ചു. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുലർത്തുന്ന മൗനത്തിൽ സംശയമുന്നയിച്ച അദ്ദേഹം, സിപിഎം-കോൺഗ്രസ് രഹസ്യധാരണയെന്നും ആരോപിച്ചു. മാത്യു കുഴൽനാടൻ മാത്രമാണ് വിഷയത്തിൽ പ്രതികരിക്കുന്നത് എന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.

വിജിലൻസ് കേസല്ല, മറിച്ച് സിബിഐ അന്വേഷണമാണ് ഇതിൽ വേണ്ടിയിരുന്നത്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

Story Summary

BJP State Vice President Shone George mocked Chief Minister Pinarayi Vijayan, stating he is trying to create a WhatsApp group of accused leaders to counter ED probes. He also accused Congress of keeping quiet on the issue due to a secret pact with CPM and urged CBI investigation.

See also  ‘ഓരോ വടക്കുകിഴക്കൻ കുടുംബവും തങ്ങൾ ഇവിടെ സുരക്ഷിതരാണോ എന്ന് ഭയപ്പെടുന്നു’: മണിപ്പൂരി സംഗീതജ്ഞൻ്റെ കൊലയിൽ രാഹുൽ ഗാന്ധി | Manipuri Musician Beaten To Death
Spread the love