September 10, 2026

യൂത്ത് ഇന്ത്യ നീന്തൽ മത്സരം; ഫഹാഹീൽ സോൺ ജേതാക്കൾ. സാൽമിയ സോൺ രണ്ടാം സ്ഥാനവും അബ്ബാസിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

യൂത്ത് ഇന്ത്യ നീന്തൽ മത്സരം; ഫഹാഹീൽ സോൺ ജേതാക്കൾ. സാൽമിയ സോൺ രണ്ടാം സ്ഥാനവും അബ്ബാസിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

കുവൈത്ത്: യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ഫഹാഹീൽ  സോൺ വിജയികളായി. സാൽമിയ  സോൺ റണ്ണേഴ്‌സ് അപ്പ് നേടി. റൗദ-ജംഇയ്യത്തുൽ ഇസ്‌ലാഹിൽ നടന്ന മത്സരത്തിൽ കുവൈത്ത് നാഷണൽ ക്രിക്കറ്റ്‌ ടീം പ്ലെയർ ഷിറാസ് ഖാൻ  ഉദ്ഘാടനം ചെയ്തു.

യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെഐജി പ്രസിഡന്റ് അൻവർ സഈദ്,  ഷിഫാ അൽ ജസീറ ഓപ്പറേഷൻ ഹെഡ് അസീം സുലൈമാൻ സേട്ട്, മാർക്കറ്റിങ് ഹെഡ് മുഹമ്മദ്‌ അസ്‌ലം, നെല്ലോൻ ഡിവിഷൻ മാനേജർ ഷഫീക് എന്നിവർ ആശംസ നിർവഹിച്ചു.

യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ ഷംസീർ സികെ  സ്വാഗതം പറഞ്ഞു. റഫീഖ് ബാബു മത്സരങ്ങൾ നിയന്ത്രിച്ചു.

ഫർവാനിയ, അബ്ബാസിയ, ഫഹാഹീൽ, സാൽമിയ സോണുകളിലെ ഇരുന്നൂറോളം  നീന്തൽ താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

25 മീറ്റർ യൂത്ത് ഫ്രീസ്റ്റൈൽ മത്സരത്തിൽ അബ്ബാസിയ  സോണിലെ അനൂപ്  ചാമ്പ്യനായി.  25 മീറ്റർ വെറ്ററൻസ് ഫ്രീസ്റ്റൈൽ മത്സരത്തിൽ ഫഹാഹീൽ സോണിലെ സൽമാൻ  ചാമ്പ്യനായി. 

25 മീറ്റർ ഫ്രീസ്റ്റൈൽ റിലേ മത്സരത്തിൽ ഫഹാഹീൽ സോൺ ഒന്നാമതായും സാൽമിയ സോൺ രണ്ടാമതായും എത്തി. വാട്ടർ പോളോ മത്സരത്തിൽ സാൽമിയ സോൺ ജേതാക്കളായി.

See also  കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; സാൽമിയയിൽ 163 പാക്കറ്റ് ഹെറോയിനുമായി രണ്ടുപേർ പിടിയിൽ

വിജയികൾക്കുള്ള ട്രോഫി കെ.ഐ.ജി  ജനറൽ സെക്രട്ടറി സാബിഖ് ,നജീബ് സികെ  യൂത്ത് ഇന്ത്യ വൈസ് വൈസ് പ്രസിഡന്റ് റമീസ്  എന്നിവർ ചേർന്ന് നിർവഹിച്ചു.

Spread the love