September 10, 2026

മെസ്സി വിവാദം: ആദ്യ നടപടിയുമായി എസ്.ഐ.ടി; പ്രാഥമിക അന്വേഷണത്തിനായി കേസെടുത്തു | Messi Visit Scam

മെസ്സി വിവാദം: ആദ്യ നടപടിയുമായി എസ്.ഐ.ടി; പ്രാഥമിക അന്വേഷണത്തിനായി കേസെടുത്തു | Messi Visit Scam
Messi Visit Scam

തിരുവനന്തപുരം: പ്രശസ്ത അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കി പ്രത്യേക അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് ആദ്യ എഫ്.ഐ.ആർ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി രജിസ്റ്റർ ചെയ്തു.(Messi Visit Scam Kerala SIT Registers First FIR At Kalamassery Police Station)

കളമശേരി പൊലീസിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത ഈ കേസിൽ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നാണ് വിവരം.

മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന വ്യാജേന നടന്ന വിവിധ നിയമലംഘനങ്ങളെക്കുറിച്ചും കോടികളുടെ സാമ്പത്തിക അപാകതകളെക്കുറിച്ചും സമഗ്രമായി അന്വേഷിക്കാനാണ് സർക്കാർ ഉത്തരവിട്ടിരുന്നത്. വരും ദിവസങ്ങളിൽ കേസിൽ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം കൂടുതൽ പ്രതികളെ കേസിൽ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Story Summary

The Special Investigation Team probing the Messi visit scam in Kerala registered an FIR at the Kalamassery Police Station. While no specific individuals have been named as accused yet, the primary case was filed to examine all legal violations and financial irregularities associated with the proposal to bring the football star to Kerala.

See also  നദികളില്ല, മഴ കുറവാണ്; സൗദി അറേബ്യ 37 ദശലക്ഷം ആളുകൾക്ക് ശുദ്ധജലം എങ്ങനെ നൽകുന്നു
Spread the love