"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

സിജെപിയുടെ ജന്തർ മന്തർ പ്രതിഷേധം ‘ഫ്ലോപ്പ് ഷോ’; ജനാധിപത്യം ആൾക്കൂട്ടാധിപത്യത്തെ തോൽപ്പിച്ചെന്ന് ബിജെപി | CJP Jantar Mantar protest

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

Abhijeet Dipke

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

സിജെപി ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധം പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് സാംബിത് പത്ര. പ്രതിഷേധം ജനാധിപത്യത്തെ മറികടന്ന് ആൾക്കൂട്ടാധിപത്യം സ്ഥാപിക്കാനുള്ള ശ്രമമായിരുന്നുവെന്നും ജനാധിപത്യം വിജയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുക്കാനായി എത്തിയ നൂറുകണക്കിന് യുവാക്കളെയും നിരവധി രാഷ്ട്രീയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു പത്രയുടെ പ്രതികരണം. (CJP Jantar Mantar protest)

പ്രതിഷേധത്തിലൂടെ ഡൽഹിയെയും രാജ്യത്തെയും ബന്ദിയാക്കാനായിരുന്നു ശ്രമമെന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സാംബിത് പത്ര ആരോപിച്ചു. അക്രമം, ശാരീരിക ഏറ്റുമുട്ടലുകൾ, തെരുവ് സംഘർഷങ്ങൾ എന്നിവയ്ക്ക് പ്രേരിപ്പിക്കാനുള്ള നീക്കങ്ങളുണ്ടായെന്നും എന്നാൽ പ്രതിഷേധം ലക്ഷ്യം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സമാധാനപരമായി മുന്നോട്ടുപോകുകയാണെന്നും രാജ്യത്ത് സദ്ഭരണമാണ് നിലനിൽക്കുന്നതെന്നും പത്ര അവകാശപ്പെട്ടു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും പത്ര രൂക്ഷവിമർശനം ഉന്നയിച്ചു. വിദേശശക്തികളുമായി ചേർന്ന് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടുകൊള്ള ആരോപണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെയും പത്ര വിമർശിച്ചു. രാഹുൽ ഗാന്ധിയെ ‘നായകത്വമില്ലാത്ത നേതാവ്’ എന്നർഥം വരുന്ന ‘നാലായക്’ എന്ന വാക്കുപയോഗിച്ചാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (SIR) പ്രക്രിയയുടെ മറവിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയെന്നും വോട്ടറായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോം 6 മാറ്റുന്നതിൽ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ മറികടന്നെന്നും ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധക്കാർ ആരോപിക്കുന്നു. ഈ ആരോപണങ്ങൾ സംബന്ധിച്ച തർക്കങ്ങൾക്കിടെയാണ് പ്രതിഷേധം നടന്നത്.

Summary: BJP leader Sambit Patra described the CJP protest at Delhi’s Jantar Mantar as a “flop show” and claimed that democracy had prevailed over mobocracy. He accused Rahul Gandhi of encouraging anarchy and criticised his remarks concerning President Droupadi Murmu. The protest was called against Chief Election Commissioner Gyanesh Kumar over allegations linked to electoral roll revisions.

Get more updates from Pudukad News on Google