"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

ചരിത്രത്തിൽ അടയാളപ്പെടുത്തി കേരള നിയമസഭയിൽ സാമാജികർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ട ലഹരി വിരുദ്ധ ഓപ്പറേഷൻ തുഫാൻ ചിത്രം “ഡെയ്ഞ്ചറസ് വൈബ്” വടകര കീർത്തി മുദ്ര തിയേറ്ററിൽ പ്രൗഢ ഗംഭീര സദസ്സിൽ പ്രദർശിപ്പിച്ചു.

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

വടകര : ഓപ്പറേഷൻ തൂഫാനെ ആദ്യമായി സിനിമയിൽ അടയാളപ്പെടുത്തിയും കേരള നിയമസഭയിൽ പ്രദർശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം “ഡെയ്ഞ്ചറസ് വൈബ്” വടകര കീർത്തി മുദ്ര തിയേറ്ററിൽ പ്രൗഢ ഗംഭീര സദസ്സിൽ പ്രദർശിപ്പിച്ചു.ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത “ഡെയ്ഞ്ചറസ് വൈബിൻ്റെ” വടകര നിയോജക മണ്ഡലം പ്രദർശനോൽഘാടനം എം എൽ എ കെ കെ.രമ നിർവ്വഹിച്ചു.


വടകര നഗരസഭ ചെയർപേഴ്സൺ പി.കെ.ശശി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് ഷാജിന കെ,അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ലീല,വടകര നഗര സഭ പ്രതിപക്ഷ നേതാവ് ഫൈസൽ,വടകര സബ് ഇൻസ്പെക്ടർ ഷമീർ പി,അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ വിജു, ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ,സജ്ജു ഫിലിപ്പ്,ലിക്ക്നേഷ്,സലാം ലെൻസ് വ്യൂ തുടങ്ങിയവർ സംസാരിച്ചു.


എം എൽ എ കെ കെ.രമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അപ്പുണ്ണി ശശിയും, ജയരാജ് കോഴിക്കോടും, അൻഷിയും, പാണാലി ജുനൈസും, ഹരിത്ത് വിജയകൃഷ്‌ണനും,ഇന്ദിരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
കേരള സർക്കാരിൻ്റെ  ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ ചിത്രം
ലഹരി മാഫിയക്കെതിരെ പോലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും പ്രതിരോധവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ്  പ്രമേയം.
ഡെയ്ഞ്ചറസ് വെൈബ് സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും പ്രത്യേക പ്രദർശനം നടത്തുന്നുണ്ട്. 
Get more updates from Pudukad News on Google