കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട; 473 ഗ്രാം ലഹരിമരുന്നുമായി ബേക്കറി ഉടമ പിടിയിൽ | Kannur MDMA seizure

Current: മലയാളം

കണ്ണൂർ: കണ്ണൂരിൽ ബേക്കറിയിൽ നടത്തിയ പരിശോധനയിൽ 462 ഗ്രാം എംഡിഎംഎയുമായി ഉടമ അറസ്റ്റിൽ (Kannur MDMA seizure). പെരുമാച്ചേരി സ്വദേശി ബാദുഷയെയാണ് എക്സൈസ് സംഘം പിടികൂടിയത്. കമ്പിൽ ടൗണിലെ ബിആർ ലേബാൻ എന്ന ബേക്കറിയിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ബേക്കറിയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ 462 ഗ്രാം എംഡിഎംഎ കണ്ടെത്തിയതിനെ തുടർന്ന് ബാദുഷയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാർ ഇയാളെ മർദിച്ചതായാണ് വിവരം. ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റിയത്.
ബാദുഷയുടെ കാറിൽനിന്നും 11 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ബേക്കറിയിൽനിന്നും കാറിൽനിന്നും കൂടി ആകെ 473 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
കമ്പിൽ മേഖലയിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാളാണ് ബാദുഷയെന്നാണ് എക്സൈസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Summary: Excise officials arrested a bakery owner from Perumacheri, identified as Badusha, after allegedly seizing 462 grams of MDMA from his bakery in Kambil, Kannur. Another 11 grams were reportedly recovered from his car, taking the total seizure to 473 grams.






