"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

തിരൂരിൽ സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് ഗുരുതര പരിക്ക് | Tirur bus accident

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

Tirur bus accident

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മലപ്പുറം: തിരൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു (Tirur bus accident). അപകടത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചാരമൂല സ്വദേശി പുല്ലയിൽ തസ്നി (35) ആണ് മരിച്ചത്. മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഏഴോടെ പൂക്കയിൽ ഉണ്യാൽ റോഡിലാണ് അപകടം സംഭവിച്ചത്. തിരൂർ–കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന കല്ലിങ്ങൽ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. കൂട്ടായിയിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് അമിതവേഗത്തിൽ റോഡിന്റെ എതിർവശത്തേക്ക് കയറി തിരൂർ ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് വീണു. സ്കൂട്ടറുമായി അൽപദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. തസ്നിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായി റിപ്പോർട്ടുണ്ട്. നാട്ടുകാർ ചേർന്ന് തസ്നിയെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തിൽ കുട്ടികളും ബസിനടിയിൽ കുടുങ്ങി. ബസിന്റെ മുൻഭാഗം ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി വിവരമുണ്ട്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

തസ്നിയുടെ ഭർത്താവ് മേലെവീട്ടിൽ ഹിഷാം ആണ്. ഇദ്ദേഹം നിറമരുതൂർ പഞ്ചാരമൂല സ്വദേശിയാണ്.

Story Summary: A 35-year-old woman, Tasni, died after a private bus collided with her scooter on the Pookkayil–Unyal road in Tirur, Malappuram. Her two children, aged 14 and 8, sustained serious injuries and were admitted to a private hospital in Kottakkal. Police have taken the bus into custody and launched an investigation.

Get more updates from Pudukad News on Google