"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
ജനറിക് മരുന്നുകൾക്ക് എതിരല്ല; എസ്എംഎ മരുന്നിൽ ജൈവതുല്യത ഉറപ്പാക്കണം: കെ കെ ശൈലജ | K K Shailaja SMA medicine controversy   •  ഫ്രാൻസിൽ പ്രതിഷേധ ഭീതി; ലൂവർ മ്യൂസിയം അടച്ചു, മൊണാലിസയെ കാണാനാകാതെ വിനോദസഞ്ചാരികൾ | Paris museum closures   •  ഫോർട്ട് കൊച്ചിയെയും വർക്കലയെയും വർഗീയമായി ചിത്രീകരിച്ച് മതസ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. കേരളത്തിന്റെ മതനിരപേക്ഷ മനോഭാവത്തെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ തകർക്കാനാവില്ലെന്നും കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയാത്ത സംഘ്പരിവാർ ഇപ്പോൾ ഓൺലൈൻ വ്ലോഗർമാരെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുകയാണ്. കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ വ്ലോഗർ അമൃത് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ   •  ‘കേരളം ഒറ്റക്കെട്ടായാണ് കഴിയുന്നത്. ഇവിടെ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല. ദൈവത്തിന്റെ സ്വന്തം നാടാണിത്. വെറുപ്പിന് ഇവിടെ സ്ഥാനമില്ല. വിദ്വേഷ യൂട്യൂബര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിയമം അതിന്റെ വഴിക്ക് പോകും: മുഖ്യമന്ത്രി   •  ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം   •  

ആരുടെ സമാധാനമാണ് ഞാൻ പാലിക്കേണ്ടത് ? പീസ് ബോണ്ടിൽ ഒപ്പുവെക്കില്ലെന്ന നിലപാടിൽ ഉറച്ച് നേഹ ബോറ. പോലീസിന്റെ നോട്ടീസിനെതിരായ ഹർജി ഹൈക്കോടതി തള്ളി. സമാധാനപരമായ പ്രതിഷേധം ഭരണഘടനാ അവകാശമെന്ന് പ്രതികരണം

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ പീസ് ബോണ്ടിൽ ഒപ്പുവെക്കാൻ വിസമ്മതിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറ.

10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കാൻ ആവശ്യപ്പെട്ടുള്ള ഡൽഹി പോലീസിന്റെ നോട്ടീസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അവർ നിലപാട് വ്യക്തമാക്കിയത്.

സി.പി.ഐ (എം.എൽ) ലിബറേഷൻ പാർലമെന്ററി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ, “ആരുടെ സമാധാനം പാലിക്കാനാണ് എന്നോട് ആവശ്യപ്പെടുന്നത്?” എന്ന് നേഹ ബോറ രൂക്ഷമായി ചോദിച്ചു.

തെരുവുകളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നത് പൗരന്മാരുടെ ജനാധിപത്യപരമായ അവകാശമാണെന്നും ഭരണകൂടത്തോട് ചോദ്യങ്ങൾ ഉന്നയിക്കുന്നത് എങ്ങനെയാണ് പൊതുസമാധാനത്തിന് ഭീഷണിയാകുന്നതെന്നും അവർ ആരാഞ്ഞു.

ഭരണാധികാരികളോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണെന്നും അവർ ചൂണ്ടിക്കാട്ടി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്.ഐ.ആർ വിഷയത്തിലും ഡൽഹിയിൽ നടന്ന ‘ലഹരാ ദോ തിരംഗ’ മാർച്ചിൽ പങ്കെടുത്തതിനാണ് നേഹയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും, ഒക്ടോബർ 17-ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷൻ 126 പ്രകാരം പോലീസ് ഇവർക്ക് പീസ് ബോണ്ട് നോട്ടീസ് നൽകുകയായിരുന്നു.

അന്വേഷണ കാലയളവിൽ സമാധാനം പാലിക്കുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും എന്തുകൊണ്ട് ഹാജരാക്കിക്കൂടാ എന്ന് ഒക്ടോബർ 19-ന് പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരായി ബോധിപ്പിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.

സമാധാനപരമായ വിയോജിപ്പുകളെ അടിച്ചമർത്താനാണ് പോലീസിന്റെ നീക്കമെന്നും താൻ ക്രമസമാധാനം തകർക്കാൻ ശ്രമിച്ചതിന് തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നേഹ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ വാദങ്ങൾ തള്ളി കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.

സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ ക്രമസമാധാന ലംഘനമായി ചിത്രീകരിച്ച് അടിച്ചമർത്താൻ അനുവദിക്കില്ലെന്ന് നേഹ ബോറ വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു.

Get more updates from Pudukad News on Google