മാസപ്പടി കേസ്: പിണറായിയടക്കമുള്ളവരുടെ അപ്പീലുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും; നിർണ്ണായകം | CMRL Case

Current: മലയാളം

കൊച്ചി: വിവാദമായ സിഎംആർഎൽ–എക്സാലോജിക് മാസപ്പടിക്കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹർജികൾ ഇന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് വാദം കേൾക്കുന്നത്.(CMRL Case, Kerala High Court To Hear Pinarayi Vijayan Appeal0
സിംഗിൾ ബെഞ്ച് ഉത്തരവ് പൂർണമായി റദ്ദാക്കണമെന്നും എല്ലാ തുടരന്വേഷണ നടപടികളും താൽക്കാലികമായി നിർത്തിവെക്കണമെന്നുമാണ് പിണറായി വിജയനടക്കമുള്ള ഹർജിക്കാരുടെ പ്രധാന ആവശ്യം. വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതി നൽകിയ താൽക്കാലിക സ്റ്റേയുടെ വിവരങ്ങൾ പ്രതിഭാഗം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കും.
എതിർകക്ഷിയുടെ ഭാഗം കേൾക്കാതെ ഉത്തരവിറക്കിയ രീതിക്കെതിരെ സുപ്രീം കോടതി നടത്തിയ വിമർശനങ്ങളും ഹർജിക്കാർ ഡിവിഷൻ ബെഞ്ചിന് മുൻപാകെ ചൂണ്ടിക്കാട്ടും. അതേസമയം, നിയമസഭാ സമ്മേളനവും സുപ്രീം കോടതിയിലെ കേസ് നടപടികളും ചൂണ്ടിക്കാട്ടി ഇഡി മുൻപാകെ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതിയിലെ കേസ് പുരോഗതിയും കോടതി നടപടികളും വീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന നിലപാടിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
Story Summary
The Kerala High Court Division Bench will hear the appeals filed by Pinarayi Vijayan and others challenging the single-bench directive to register an FIR in the CMRL-Exalogic payoff case. The petitioners seek to stay all further investigative proceedings by bringing the Supreme Court’s temporary stay order to the High Court’s notice, while the Enforcement Directorate (ED) plans to decide its next move based on court proceedings.






