PUDUKAD-NEWS-PUTHUKAD-NEWS

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് യുവതിയിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ.

വിയ്യൂർ : യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടുലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പുല്ലഴി ഒളരിക്കര സ്വദേശിയായ പുതുശ്ശേരി വീട്ടിൽ പി.എസ് സുബിൻ (38) എന്നയാളെയാണ് വിയ്യൂർ പോലീസ് ബാംഗ്ളൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.
2024 ഓഗസ്റ്റ് മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർമി ഉദ്യോഗസ്ഥനായ പ്രതി യുവതിയെ ഫോൺമുഖേന പരിചയപ്പെട്ട് തനിക്ക് ക്ഷേത്രമുണ്ടെന്നും പൂജയിലൂടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിതരമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് സ്ത്രീയെ പല സ്ഥലങ്ങളിലായി ലൈംഗികമായി പീഡിപ്പിക്കുകയും 2,08749/- രൂപ വാങ്ങി തിരികെ കൊടുക്കാതിരിക്കുകയുമായിരുന്നു. ഇക്കാര്യത്തിന് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് വിയ്യൂർ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലും തൃശൂർ നെടുമ്പാശ്ശേരി എന്നിവിടങ്ങളിലും വച്ചാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്താലുള്ള അന്വേഷണത്തിൽ പ്രതി ബാംഗ്ളൂരിലുണ്ടെന്ന് കണ്ടെത്തുകയും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസിൻെറ നിർദ്ദേശത്തിലും അസിസ്റ്റൻറ് കമ്മീഷണർ കെ. പി തോംസണിൻെറ നേതൃത്വത്തിലും അന്വേഷണ സംഘം ബാംഗ്ളൂരിലേക്കു പോകുകയായിരുന്നു. ബാംഗ്ളൂരിലെത്തിയ അന്വേഷണ സംഘം ബാംഗ്ളൂരിലെ ക്യാമ്പിൽ നിന്നും പ്രതിയെ അറസ്റ്റുചെയ്ത് നാട്ടിൽ എത്തിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.എം മഹേഷ്കുമാർ, അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർമാരായ എ വി സജീവ്, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ ഭദ്രൻ, അനുപമ എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  മാരക രാസലഹരിയായ MDMA യുമായി സ്റ്റേഷൻ റൗഡി ജിജു പപ്പി അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top