
സ്മാർട്ട്ഫോൺ ക്യാമറ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി സാംസങ്ങിന്റെ പുതിയ 200 മെഗാപിക്സൽ ഐസോസെൽ എച്ച്പിസി സെൻസർ പുറത്തിറങ്ങി. മികച്ച എച്ച്ഡിആർ ഫോട്ടോഗ്രഫിയും കുറഞ്ഞ വെളിച്ചത്തിലും വ്യക്തതയുള്ള ചിത്രങ്ങളും വാഗ്ദാനം ചെയ്യുന്ന ‘ഡീപ്‌പിക്സ്’ പിക്സൽ ആർക്കിടെക്ചർ സാങ്കേതികവിദ്യയാണ് ഈ സെൻസറിലെ പ്രധാന ആകർഷണം. ഇതിലൂടെ മുൻ തലമുറയെക്കാൾ 60 ശതമാനം വരെ കൂടുതൽ വെളിച്ചം സ്വീകരിക്കാനും, ചിത്രങ്ങളിലെ നോയിസ് കുറച്ച് കളറുകളും ഷാഡോകളും കൃത്യമായി പകർത്താനും സാധിക്കും. സെൻസറിന്റെ വൻതോതിലുള്ള ഉൽപ്പാദനം സാംസങ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
സിംഗിൾ ഫ്രെയിം 16-ബിറ്റ് എച്ച്ഡിആർ പിന്തുണയാണ് ഈ സെൻസറിന്റെ മറ്റൊരു പ്രത്യേകത. മൾട്ടിപ്പിൾ എക്സ്പോഷറുകൾക്ക് പകരം ഒറ്റ ഫ്രെയിമിൽ തന്നെ നാല് മടങ്ങ് വരെ കൂടുതൽ കളർ വിവരങ്ങൾ രേഖപ്പെടുത്താൻ ഇതിന് സാധിക്കും. 1x മുതൽ 4x വരെയുള്ള ഇൻ-സെൻസർ സൂമിലും ക്വാളിറ്റി കുറയാതെ എച്ച്ഡിആർ ചിത്രങ്ങൾ പകർത്തുവാൻ ഇതിൽ സൗകര്യമുണ്ട്. കൂടാതെ 8K 30fps, 4K 180fps വരെയുള്ള അൾട്രാ ഹൈ-ഡെഫനിഷൻ വീഡിയോ റെക്കോർഡിങ് ശേഷിയും പുതിയ സെൻസർ നൽകുന്നുണ്ട്.
Also Read: 150 വർഷങ്ങൾക്ക് ശേഷം ഡാർവിന്റെ പ്രവചനം യാഥാർത്ഥ്യമായി; മാംസഭുക്കുകളായ പുതിയൊരു സസ്യത്തെ ശാസ്ത്രലോകം തിരിച്ചറിഞ്ഞു!
ഹൈ പ്രിസിഷൻ മൈക്രോലെൻസ്, സൂപർ ക്യുപിഡി ഓട്ടോഫോക്കസ്, ടെറ്റ്രാ-സ്ക്വയർഡ് പിക്സൽ ടെക്നോളജി എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഏത് വെളിച്ചത്തിലും മികച്ച ക്വാളിറ്റിയിലുള്ള ചിത്രങ്ങൾ പകർത്തുവാൻ സാധിക്കും. 200 മെഗാപിക്സൽ ചിത്രങ്ങൾ 7.5 fps വേഗതയിൽ വരെ പകർത്തുവാൻ കഴിയുന്ന ഈ പുതിയ ഐസോസെൽ എച്ച്പിസി സെൻസർ ഏത് സ്മാർട്ട്ഫോണിലാണ് ആദ്യമായി എത്തുകയെന്നത് സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
The post ഇരുട്ടിലും തെളിയും ചിത്രങ്ങൾ! 200MP ക്യാമറ സെൻസറുമായി സാംസങ് appeared first on Express Kerala.




