September 1, 2026

വിരാടും ധോണിയും ബുംറയും അല്ല; ഇന്ത്യൻ ക്രിക്കറ്റിന്റെ ഗോൾഡൻ ബോയ് സച്ചിൻ തന്നെയാണെന്ന് അശ്വിൻ!

വിരാടും ധോണിയും ബുംറയും അല്ല; ഇന്ത്യൻ ക്രിക്കറ്റിന്റെ ഗോൾഡൻ ബോയ് സച്ചിൻ തന്നെയാണെന്ന് അശ്വിൻ!

ന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ടോക് ഷോയിൽ സംസാരിക്കവെയാണ് അശ്വിൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

വിരാട് കോഹ്‌ലി, എം.എസ്. ധോണി, സുനിൽ ഗവാസ്കർ, ജസ്പ്രീത് ബുംറ, വീരേന്ദർ സെവാഗ്, രവീന്ദ്ര ജഡേജ തുടങ്ങി നിരവധി പ്രമുഖ താരങ്ങളെ തമ്മിൽ താരതമ്യം ചെയ്ത ശേഷമാണ് അശ്വിൻ സച്ചിനെ അവസാന വിജയിയായി തിരഞ്ഞെടുത്തത്. വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും തമ്മിലുള്ള താരതമ്യത്തിൽ കോഹ്‌ലിയെ ഒഴിവാക്കി ബുംറയ്ക്കാണ് അശ്വിൻ മുൻഗണന നൽകിയത്. താനൊരു ബൗളർ ആയതുകൊണ്ടാണ് ബുംറയെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:ഡച്ച് പടയെ വീഴ്ത്തി അർജന്റീനയ്ക്ക് ലോകകിരീടം; പ്രതികാരം വീട്ടിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ!

രവീന്ദ്ര ജഡേജയെയും എം.എസ്. ധോണിയെയും താരതമ്യം ചെയ്തപ്പോൾ ധോണിയെയാണ് തിരഞ്ഞെടുത്തതെങ്കിലും, വീരേന്ദർ സെവാഗുമായുള്ള താരതമ്യത്തിൽ ധോണിയെ ഒഴിവാക്കി സെവാഗിനെയാണ് അശ്വിൻ തെരഞ്ഞെടുത്തത്. നേരത്തെ സുനിൽ ഗവാസ്കറെയും സെവാഗിന് മുന്നിൽ അശ്വിൻ ഒഴിവാക്കിയിരുന്നു.

അവസാന നാല് പേരിൽ നിന്ന് മികച്ച രണ്ട് താരങ്ങളെ തിരഞ്ഞെടുക്കേണ്ട ഘട്ടത്തിൽ വീരേന്ദർ സെവാഗിനെ ഒഴിവാക്കി സച്ചിൻ ടെൻഡുൽക്കറെയും, ജസ്പ്രീത് ബുംറയെ ഒഴിവാക്കി 1983 ലോകകപ്പ് ജേതാവ് കപിൽ ദേവിനെയും അശ്വിൻ തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ കപിൽ ദേവും സച്ചിൻ ടെൻഡുൽക്കറും തമ്മിലുള്ള അന്തിമ പോരാട്ടത്തിൽ വ്യക്തിപരമായ ഇഷ്ടം കൂടി പരിഗണിച്ച് സച്ചിനെ അശ്വിൻ ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച താരമായി പ്രഖ്യാപിക്കുകയായിരുന്നു.

The post വിരാടും ധോണിയും ബുംറയും അല്ല; ഇന്ത്യൻ ക്രിക്കറ്റിന്റെ ഗോൾഡൻ ബോയ് സച്ചിൻ തന്നെയാണെന്ന് അശ്വിൻ! appeared first on Express Kerala.

See also  ‘ആന കൊടുത്താലും ആശ കൊടുക്കരുത് ! മറക്കില്ല, മലയാളികളുടെ മനസ്സിലെ ഈ മുറിവ് ഉണങ്ങില്ല…
Spread the love