September 1, 2026

തീവിലയിൽ കണ്ണീരു കുടിച്ച് സവാള; ദിവസേന വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു!

തീവിലയിൽ കണ്ണീരു കുടിച്ച് സവാള; ദിവസേന വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു!

കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സവാള വില കുതിച്ചുയരുന്നു. ദിനംപ്രതി മൂന്ന് രൂപയോളമാണ് സവാളയ്ക്ക് വർദ്ധിക്കുന്നത്. ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുമ്പ് കിലോയ്ക്ക് 35 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇരട്ടി വിലയ്ക്കാണ് വൽപ്പന. തിരുവനന്തപുരത്ത് 60 മുതൽ 65 രൂപ വരെയാണ് സവാളയ്ക്ക് ഈടാക്കുന്നത്. ഡൽഹിയിലും സവാള വില 62 രൂപ കടന്നിട്ടുണ്ട്.

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ സർക്കാർ നിശ്ചയിച്ച കേന്ദ്രങ്ങളിലും മൊബൈൽ വാനുകളിലും 35 രൂപ നിരക്കിൽ സവാള ലഭ്യമാക്കും. നിലവിൽ കയറ്റുമതി നിരോധനം പരിഗണനയിലില്ലെന്നാണ് ഔദ്യോഗിക വിവരം. കർഷകർക്ക് ന്യായമായ വില ലഭിക്കണമെന്നും ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ സവാള വാങ്ങാൻ കഴിയണമെന്നുമാണ് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം. ഉത്സവ സീസണിലെ ആവശ്യം നിറവേറ്റാൻ ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Also Read:അടുക്കളയിലെ പ്രധാന കൂട്ടിൽ മായം; പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി എഫ്എസ്എസ്എഐ

ഡൽഹി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നാഫെഡ്, എന്‍സിസിഎഫ് ഔട്ട്ലെറ്റുകൾ, കേന്ദ്രീയ ഭണ്ഡാർ, മൊബൈൽ വാനുകൾ എന്നിവ വഴി സബ്‌സിഡി നിരക്കിൽ സവാള വിതരണം ചെയ്യുന്നുണ്ട്. വിപണിയിൽ ലഭ്യത കൂട്ടാനും സീസണൽ വിലക്കയറ്റം നിയന്ത്രിക്കാനും ബഫർ സ്റ്റോക്കിലെ സവാള ഘട്ടംഘട്ടമായി പുറത്തിറക്കുന്നുണ്ട്. റെയിൽവെ വഴിയും റോഡ് മാർഗവുമാണ് ഇവ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. അതേസമയം, കർഷകർക്ക് ലഭിക്കുന്ന വിലയും ചില്ലറ വിപണിയിലെ ഉയർന്ന വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.

The post തീവിലയിൽ കണ്ണീരു കുടിച്ച് സവാള; ദിവസേന വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു! appeared first on Express Kerala.

See also  ‘കണക്ക് കാണിക്കേണ്ട ആവശ്യമില്ല’; ഇടത് ഐക്യം തകർക്കില്ലെന്ന് സിപിഐ, ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല
Spread the love