September 1, 2026

‘ചതിയന്മാരുടെ ലോകം’..! അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുസ്‌ലിം രാജ്യങ്ങൾ ഒന്നിക്കണമെന്ന് മൊജ്തബ ഖമേനി

‘ചതിയന്മാരുടെ ലോകം’..! അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുസ്‌ലിം രാജ്യങ്ങൾ ഒന്നിക്കണമെന്ന് മൊജ്തബ ഖമേനി

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റ് യുദ്ധം ആറുമാസം പിന്നിടുന്നതിനിടെ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മേഖലയിലെ മുസ്‌ലിം രാജ്യങ്ങൾ ഒന്നിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി. ഞായറാഴ്ച പുറത്തിറക്കിയ എഴുതി തയ്യാറാക്കിയ സന്ദേശത്തിലാണ് മുസ്‌ലിം രാജ്യങ്ങളോട് ഒന്നിച്ചുനിൽക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തത്. പരസ്പര ഐക്യവും സൗഹൃദവും നന്മയുടെ വഴിയിലുള്ള സഹകരണവുമാണ് ഇസ്‌ലാമിക രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന രീതിയിൽ ബോധപൂർവമോ അല്ലാതെയോ ആരെങ്കിലും പ്രവർത്തിച്ചാൽ അത് ഇസ്‌ലാമിന്റെ ശത്രുക്കളുടെ താൽപര്യങ്ങൾക്കാണ് സഹായകരമാകുകയെന്നും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ മൊജ്തബ വ്യക്തമാക്കി. ‘യഥാർഥ ശത്രുവിനെ തിരിച്ചറിയണം, അവരുടെ പദ്ധതികൾ മനസ്സിലാക്കി നേരിടണം’ എന്നാണ് മേഖലയിലെ രാജ്യങ്ങളുടെ ഭരണാധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടത്. യുഎസിനെയും ഇസ്രയേലിനെയുമാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് ഇറാനിലെ ഉദ്യോഗസ്ഥരോടും പൗരന്മാരോടും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ;ഉപരോധത്തിൽ തളർന്നെന്ന് സമ്മതിച്ച് ഇറാൻ..! ‘ഡി-ഡേയിൽ’ ഇന്ത്യയടക്കം 9 രാജ്യങ്ങൾ, ചർച്ച വേണമെന്ന് പെസെഷ്കിയാൻ

അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷത്തിനിടെ സൗദി അറേബ്യ, യുഎഇ, ജോർദാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്ക സൈനിക താവളങ്ങൾക്കെതിരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഈ രാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധവും വഷളായി. അതിനിടെയാണ് മുസ്‌ലിം രാജ്യങ്ങൾക്കിടയിലെ ഐക്യത്തിന് ആഹ്വാനം ചെയ്ത് മൊജ്തബയുടെ പുതിയ സന്ദേശം പുറത്തുവന്നത്.

പിതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് അധികാരമേറ്റെടുത്ത ശേഷം മൊജ്തബ ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ഓഡിയോയോ വീഡിയോയോ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതിനിടെയാണ് എഴുതി തയ്യാറാക്കിയ സന്ദേശത്തിലൂടെ മേഖലയിലെ രാജ്യങ്ങളോട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

The post ‘ചതിയന്മാരുടെ ലോകം’..! അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുസ്‌ലിം രാജ്യങ്ങൾ ഒന്നിക്കണമെന്ന് മൊജ്തബ ഖമേനി appeared first on Express Kerala.

See also  10 ലക്ഷം അണുബോംബുകൾ ഒരേസമയം പൊട്ടിത്തെറിച്ചാൽ? 45 കോടി വർഷങ്ങൾക്കു മുൻപ് ഭൂമിയെ വിറപ്പിച്ച സ്ഫോടനം! ബ്രിട്ടനിൽ കണ്ടെത്തിയ ഭീമൻ അഗ്നിപർവ്വതം ഉണരുമോ?
Spread the love