September 10, 2026

തലയറുത്ത് ഫ്രിഡ്ജിൽ ഒളിപ്പിച്ചു, കൈവിരലുകൾ അടർത്തിയെടുത്തു; നവവധുവിനെ കൊലപ്പെടുത്തി ഭർത്താവ് പോലീസിൽ കീഴടങ്ങി!

തലയറുത്ത് ഫ്രിഡ്ജിൽ ഒളിപ്പിച്ചു, കൈവിരലുകൾ അടർത്തിയെടുത്തു; നവവധുവിനെ കൊലപ്പെടുത്തി ഭർത്താവ് പോലീസിൽ കീഴടങ്ങി!

ഗുവഹാത്തി: അസമിലെ ഗുവഹാത്തിയിൽ നാടിനെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം പുറത്തുവന്നു. ഇരുപത്തിയഞ്ചുകാരിയായ റിയ താലുക്ദർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രാമാനുജൻ ഗോസ്വാമി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. ആറുമാസം മുമ്പ് മാത്രമാണ് ഇരുവരും വിവാഹിതരായത്. ഗുവഹാത്തിയിലെ ബെൽതോല ബസിഷ്താപൂർ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിൽ ഒന്നിച്ച് താമസിച്ചുവരികയായിരുന്നു ഇവർ.

കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് അയൽക്കാർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് അപ്പാർട്ട്മെന്റിൽ നിന്ന് അസഹനീയമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അതിഭീകരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

Also Read: കാലിക്കറ്റ് സർവകലാശാലയിൽ ഞെട്ടിക്കുന്ന മോഷണം; നാല് ലക്ഷത്തിന്റെ ടെലസ്കോപ്പ് കവർന്നു, വിവരമറിഞ്ഞത് പൊലീസ് എത്തിയപ്പോൾ!

യുവതിയുടെ തലയറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാൽ മുറിയിൽ തലഭാഗം കാണാതിരുന്നതിനെ തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഫ്രിഡ്ജിനുള്ളിൽ പോളിത്തീൻ കവറിൽ ഒളിപ്പിച്ച നിലയിൽ തല കണ്ടെടുത്തത്. കൂടാതെ യുവതിയുടെ കൈവിരലുകളും അറുത്തുമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടദിവസത്തെ പഴക്കമുണ്ടെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.

See also  സംസ്ഥാനത്ത് ചൂട് കൂടും; 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത, ജാഗ്രത നിർദേശം | Kerala heat alert

സെപ്റ്റംബർ 6-ന് രാത്രിയോടെയാണ് പ്രതിയായ രാമാനുജൻ ഗോസ്വാമി പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് പോലീസ് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. സംഭവസ്ഥലത്തുനിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മറ്റ് തെളിവുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സി.ഐ.ഡിയും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിവരികയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുന്നതായും മറ്റാരുടെയെങ്കിലും സഹായം ഇതിനുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

The post തലയറുത്ത് ഫ്രിഡ്ജിൽ ഒളിപ്പിച്ചു, കൈവിരലുകൾ അടർത്തിയെടുത്തു; നവവധുവിനെ കൊലപ്പെടുത്തി ഭർത്താവ് പോലീസിൽ കീഴടങ്ങി! appeared first on Express Kerala.

Spread the love