‘അശാസ്ത്രീയ നികുതി വർദ്ധനവ് പുനഃപരിശോധിക്കണം’ കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ. സംസ്ഥാന അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് നേതാക്കൾ

പാലക്കാട് : ജനഹിതം പരിഗണിച്ചു കൊണ്ടുള്ള മാതൃകാ വാടക നിയമം നടപ്പാക്കണം.അശാസ്ത്രീയ നികുതി വർദ്ധനവ് പുനഃപരിശോധിക്കണം,തുടങ്ങിയ സുപ്രധാനമായ ആവശ്യങ്ങൾ ഉയർത്തി കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കരിമ്പ പഞ്ചായത്ത് യൂണിറ്റ് ജനറൽ ബോഡി യോഗവും പുതിയ കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
സംസ്ഥാനത്ത് ജനഹിതം പരിഗണിച്ചുള്ള മാതൃകാ വാടക നിയമം നടപ്പിലാക്കണമെന്നും കെട്ടിട ഉടമകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന അശാസ്ത്രീയ രീതിയിലുള്ള നികുതി വർദ്ധനവ് അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
2009 മുതൽ പ്രവർത്തനരംഗത്തുള്ള സംഘടന, സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും ശക്തമായ രീതിയിൽ പ്രവർത്തനം വിപുലീകരിക്കാൻ ലക്ഷ്യമിടുന്നതായി നേതാക്കൾ വ്യക്തമാക്കി.
സംഘടിപ്പിച്ച ജനറൽ ബോഡിയോഗം ജില്ലാ പ്രസിഡന്റ് അലി കുഞ്ഞ് കൊപ്പൻ ഉദ്ഘാടനം ചെയ്തു. അജോ അഗസ്റ്റിൻ മഞ്ഞാടിക്കൽ അധ്യക്ഷനായി.
ജില്ലാ ജനറൽ സെക്രട്ടറി റീഗൽ മുസ്തഫ,ജില്ലാ വർക്കിങ് സെക്രട്ടറി ഷൗക്കത്ത് കരിമ്പനക്കൽ, ജില്ലാ വൈസ് പ്രസിഡണ്ട് ഹംസ ഹാജി പാറക്കാടൻ, അബ്ദുള്ള കുട്ടി ടി പട്ടാമ്പി,ഇഖ്ബാൽ.കെ,ബഷീർ.കെ, തുടങ്ങിയവർ സംസാരിച്ചു.അലയിൽ അബ്ദു സ്വാഗതവും,സണ്ണി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
മെമ്പർഷിപ്പ് വിതരണവും സംഘടനയുടെ സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്നു. യോഗത്തിൽ പുതിയ പ്രവർത്തന വർഷത്തേക്കുള്ള കരിമ്പ പഞ്ചായത്ത് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: അജോ അഗസ്റ്റിൻ മഞ്ഞാടിക്കൽ, ജനറൽ സെക്രട്ടറി: അലയിൽ അബ്ദു, ട്രഷറർ: സണ്ണി ഫ്രാൻസിസ്. വൈസ് പ്രസിഡന്റുമാർ: ഖാജ ഹുസൈൻ, മുഹമ്മദലി, ജെയ്സൺ തോമസ്, ജോയിന്റ് സെക്രട്ടറിമാർ: രാഹുൽ കെ.ആർ, അമർനാഥ് പി. എം, മുസ്തഫ പള്ളിപ്പടി.

