September 10, 2026

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 09ന്… ചിത്രത്തിൽ സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമാവുന്നു

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; 'രണ്ട് രഹസ്യങ്ങൾ' ഒക്ടോബർ 09ന്... ചിത്രത്തിൽ സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമാവുന്നു

ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “രണ്ട് രഹസ്യങ്ങൾ”. 

അതീവ ത്രില്ലർ സ്വഭാവമുള്ള ചിത്രം ഒക്ടോബർ 09ന് റിലീസിന് എത്തും. വാമ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ സാക്കിർ അലി ആണ് ഈ ആന്തോളജി ചിത്രം നിർമ്മിക്കുന്നത്. 

മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ. ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിക്കുന്ന പോസ്റ്റർ റിലീസായി. 

ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിൻ്റെ ബാനറിൽ ബോണി അസ്സനാർ ആണ് ചിത്രത്തിൻ്റെ സഹനിർമാതാവ്. 
ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

ജോമോൻ തോമസ്, അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം നൽകുന്നത് വിശ്വജിത്ത് ആണ്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഫ്ന വി. ടി, പ്രോജക്ട് ഡിസൈനർ- വിജയകുമാർ പ്രഭാകരൻ, കലാ സംവിധാനം- ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സൗണ്ട് ഡിസൈനർ – കരുൺപ്രസാദ്, ആക്ഷൻ- റൺ രവി, കളറിസ്റ്റ് – ഷാൻ ആഷിഫ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്- സച്ചിൻ രവി, ജോസഫ്, പബ്ലിസിറ്റി ഡിസൈൻസ്- രാഹുൽ രാജ്, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവർത്തകർ. 

See also  വിയർപ്പൊഴുക്കുന്ന കായികതാരങ്ങൾക്ക് പൊൻതിളക്കം; സ്വർണ്ണത്തിന് 50 ലക്ഷവും വെള്ളിയ്ക്ക് 30 ലക്ഷവും പ്രഖ്യാപിച്ച് കായികമന്ത്രി

ചിത്രം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

Spread the love