September 10, 2026

സംസ്ഥാന സർക്കാരിന് ആശ്വാസം; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി സിസിഐ തള്ളി

സംസ്ഥാന സർക്കാരിന് ആശ്വാസം; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി സിസിഐ തള്ളി

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) തള്ളി. 


പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരത്തിൽപ്പെടുന്ന കാര്യമാണെന്ന് നിരീക്ഷിച്ചാണ് ഹർജി തള്ളിയത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതിയാണ് ‘പ്രിയദർശിനി’ എന്ന് കമ്മീഷൻ വ്യക്തമാക്കി. 


ഹർജി തള്ളിയത് സർക്കാറിന് ആശ്വാസമായി. യുഡിഎഫ് സർക്കാറിന്റെ അഭിമാന പദ്ധതിയാണ് ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നത്.

Spread the love
See also  തലയറുത്ത് ഫ്രിഡ്ജിലാക്കി, പശ്ചാത്താപമില്ലെന്ന് പ്രതി; ഗുവാഹത്തിയിൽ ഞെട്ടിക്കുന്ന കൊലപാതകം