“ലോക’ സംവിധായകൻ ടോളിവുഡിലേക്ക്? സൂപ്പർതാരം അല്ലു അർജുനുമായി കൂടിക്കാഴ്ച നടത്തി ഡൊമിനിക് അരുൺ

ടോളിവുഡ് സൂപ്പർതാരം അല്ലു അർജുനുമായി കൂടിക്കാഴ്ച നടത്തി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘ലോക ചാപ്റ്റർ 1: ചന്ദ്ര’യുടെ സംവിധായകൻ ഡൊമിനിക് അരുൺ.
അല്ലു അർജുനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് തനിക്കിതൊരു വൻ “ഫാൻ ബോയ്” നിമിഷമായിരുന്നുവെന്ന് ഡൊമിനിക് കുറിച്ചു.
‘ലോക’ എന്ന ചിത്രത്തെക്കുറിച്ചും അതിന്റെ വരാനിരിക്കുന്ന അടുത്ത ഭാഗങ്ങളെക്കുറിച്ചും സംസാരിക്കാനും അല്ലു അർജുന്റെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കാനും സാധിച്ചതായി ഡൊമിനിക് വ്യക്തമാക്കി.
സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനന്ദനങ്ങളും പ്രോത്സാഹന വാക്കുകളും ഏറെ വിലപ്പെട്ടതാണെന്നും താരം കൂട്ടിച്ചേർത്തു.
കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ ‘ലോക’ ആഗോള ബോക്സ് ഓഫീസിൽ 300 കോടിയിലധികം കളക്ഷൻ നേടി വൻ വിജയമായി മാറിയിരുന്നു.
മലയാള സിനിമയ്ക്ക് മറ്റു സംസ്ഥാനങ്ങളിൽ ലഭിക്കുന്ന വലിയ സ്വീകാര്യതയുടെ തെളിവുകൂടിയാണ് ഇത്തരം കൂടിക്കാഴ്ചകൾ.

