September 10, 2026

ലയണൽ മെസി വിവാദവുമായി ബന്ധപ്പെട്ട് കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ സത്യസന്ധമായി ഒന്നുമില്ല. അർജന്‍റീന വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്, കേരളത്തിലും പണം വാങ്ങി തട്ടിപ്പ് നടത്തി: മലക്കംമറിഞ്ഞ് മുൻ കായിക മന്ത്രി അബ്ദുറഹ്‌മാൻ

മലപ്പുറം: ലയണൽ മെസി വിവാദവുമായി ബന്ധപ്പെട്ട് കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ സത്യസന്ധമായി ഒന്നുമില്ലെന്ന് മുൻ കായികമന്ത്രി വി. അബ്ദുറഹ്‌മാൻ. തിരൂർ തലക്കാട് സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോ​ഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.

കായിക വകുപ്പ് സെക്രട്ടറി കൊടുത്ത റിപ്പോർട്ടിൽ സത്യസന്ധമായ ഒന്നുമില്ല. മുഖ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് കായിക വകുപ്പ് സെക്രട്ടറി സമർപ്പിച്ചത്. 

രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥൻ ഇങ്ങനെയൊക്കെ റിപ്പോർട്ട് നൽകിയിട്ടുള്ളത്. രണ്ട് റിപ്പോർട്ടുകളിലും സത്യസന്ധമായി ഒന്നുമില്ല. എല്ലാം പുകമറ സൃഷ്ടിക്കുന്ന റിപ്പോർട്ടാണ്.

മന്ത്രിയുടെ കമ്പ്യൂട്ടറിൽ അടിച്ചാൽ എല്ലാ രേഖകളും കിട്ടും. പക്ഷേ, കായികമന്ത്രി തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും അബ്ദുറഹ്‌മാൻ പറഞ്ഞു.

Spread the love
See also  ഡൽഹി ഡിക്ലറേഷൻ്റെ കരടിന് അന്തിമരൂപം നൽകാൻ BRICS പ്രതിനിധികളുടെ യോഗം: പശ്ചിമേഷ്യൻ യുദ്ധത്തിലെ ഭിന്നത പരിഹരിക്കാൻ ശ്രമം | BRICS Sherpas