September 10, 2026

കരുണാസിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നിമിഷ സജയൻ; ‘എ​ന്ന വി​ലൈ’ സെ​പ്റ്റം​ബ​ർ 17-ന് ​തി​യേ​റ്റ​റു​ക​ളി​ൽ

കരുണാസിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നിമിഷ സജയൻ; 'എ​ന്ന വി​ലൈ' സെ​പ്റ്റം​ബ​ർ 17-ന് ​തി​യേ​റ്റ​റു​ക​ളി​ൽ

സ​ജീ​വ് പാ​ഴൂ​ർ സം​വി​ധാ​നം ചെ​യ്ത ത​മി​ഴ് ചി​ത്രം ‘എ​ന്ന വി​ലൈ’ എ​ന്ന സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ ന​ടി നി​മി​ഷ സ​ജ​യ​നി​ൽനി​ന്ന് ല​ഭി​ച്ച അ​പ്ര​തീ​ക്ഷി​ത അ​ഭി​ന​ന്ദ​ന​ത്തെ​ക്കു​റി​ച്ച് മ​ന​സുതു​റ​ന്ന് ത​മി​ഴ് ന​ട​ൻ ക​രു​ണാ​സ്.

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ക​രു​ണാ​സി​ന്‍റെ അ​ഭി​ന​യം ക​ണ്ട് വി​കാ​ര​ഭ​രി​ത​യാ​യ നി​മി​ഷ അ​ദ്ദേ​ഹ​ത്തെ കെ​ട്ടി​പ്പി​ടി​ക്കു​ക​യും ക​വി​ളി​ൽ ഉ​മ്മ വെ​ക്കു​ക​യും ചെ​യ്തു.

ചി​ത്ര​ത്തി​ലെ ഒ​രു പ്ര​ധാ​ന രം​ഗ​ത്തി​ൽ ക​രു​ണാ​സ് അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞ ഉ​ട​ൻ ത​ന്നെ നി​മി​ഷ ഓ​ടി​യെ​ത്തി കെ​ട്ടി​പ്പി​ടി​ച്ച് ക​വി​ളി​ൽ മു​ത്തം ന​ൽ​കി തന്‍റെ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​ണാ​സ് ഓ​ർ​ത്തെ​ടു​ത്തു.


ഒ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​യി​ൽ നി​ന്നും ഇ​ത്ത​ര​മൊ​രു സ്വ​ത​സി​ദ്ധ​മാ​യ പ്ര​തി​ക​ര​ണം ല​ഭി​ച്ച​ത് ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സെ​പ്റ്റം​ബ​ർ 17-ന് ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന ‘എ​ന്ന വി​ലൈ’​യി​ൽ ക​രു​ണാ​സ് നാ​യ​ക​നാ​യും നി​മി​ഷ സ​ജ​യ​ൻ ഒ​രു അ​ഭി​ഭാ​ഷ​ക​യു​ടെ പ്ര​ധാ​ന വേ​ഷ​ത്തി​ലു​മാ​ണ് എ​ത്തു​ന്ന്.

തന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​തെ​ന്നും, സി​നി​മ ക​ണ്ട ശേ​ഷം ഭാ​ര്യ ഗ്രേ​സ് ന​ൽ​കി​യ അ​ഭി​ന​ന്ദ​നം ത​നി​ക്ക് ഏ​റെ വ​ലി​യ മൂ​ല്യ​വും ബ​ഹു​മാ​ന​വും ന​ൽ​കു​ന്ന​താ​യി​രു​ന്നു​വെ​ന്നും ക​രു​ണാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

See also  ആക്രമണത്തിന് 10 ദിവസം മുമ്പ് തന്നെ സൂചന ലഭിച്ചോ? നെതന്യാഹുവിനെ ചുറ്റി ഞെട്ടിക്കുന്ന റിപ്പോർട്ട്…
Spread the love