കവി ആർ. മോഹൻ അന്തരിച്ചു; വിടപറഞ്ഞത് എൺപതുകളിലെ കോഴിക്കോട്ടെ സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യം | R Mohan


കോഴിക്കോട്: കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹൻ അന്തരിച്ചു (R Mohan). 73 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം.
‘ഉറുമ്പുകൾക്ക് ഒളിത്താവളം വേണ്ട’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. എൺപതുകളിൽ കോഴിക്കോട്ടെ സാംസ്കാരിക വേദികളിൽ കവിതകളുടെ ചൊൽക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം അക്കാലത്തെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
അധ്യാപകനായും മികച്ച സേവനം അനുഷ്ഠിച്ച ആർ. മോഹൻ ആലപ്പുഴ സ്വദേശിയാണ്. ദീർഘകാലമായി കോഴിക്കോടായിരുന്നു താമസം. അദ്ദേഹത്തിന്റെ സംസ്കാരം നാളെ നടക്കും.
Story Summary:
Poet and cultural activist R. Mohan passed away at the age of 73 at a private hospital in Kozhikode. Known for his poetry recitations and cultural contributions in the 1980s, he also worked as a teacher and published a poetry collection and several articles.

