കാന്തപുരത്തിന്റെ കോലം കത്തിക്കലിലേക്ക് നയിച്ചത് ഭരണാധികാരികളുടെ അനാവശ്യ വിവാദങ്ങൾ; എ.പി. സുന്നി വിഭാഗം


സ്ത്രീകൾ പൊതുവേദികളിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാര് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും മറ്റ് ഭരണാധികാരികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി എ.പി. സുന്നി വിഭാഗം രംഗത്തെത്തി. സിറാജ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ എസ്.വൈ.എസ്. നേതാവ് റഹ്മത്തുള്ള സഖാഫി എളമരമാണ് സർക്കാരിന്റെ നിലപാടുകൾക്കെതിരെ പ്രതികരിച്ചത്.
ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ള അനാവശ്യ വിവാദങ്ങളും വിമർശന ശൈലിയുമാണ് കാന്തപുരത്തിന്റെ കോലം കത്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ പേര് നേരിട്ട് പരാമർശിക്കാതെയാണ് വിമർശനമെങ്കിലും, വിഷയത്തിൽ പിണറായി വിജയനും കെ.സി. വേണുഗോപാലും സ്വീകരിച്ച നിലപാടുകളെ ലേഖനം പ്രശംസിക്കുന്നുണ്ട്.
Also Read:വടകര പൊലീസ് സ്റ്റേഷൻ മാർച്ച് സംഘർഷം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
സ്ത്രീകൾ പൊതുവേദികളിൽ എത്തുന്നത് ഒഴിവാക്കണമെന്നും അവരെ പ്രദർശിപ്പിക്കരുതെന്നുമാണ് കാന്തപുരം നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്. എന്നാൽ സ്ത്രീകൾ പൊതുവേദികളിൽ എത്തുന്നതിനെതിരെയുള്ള കാന്തപുരത്തിന്റെ നിലപാട് പത്തൊൻപതാം നൂറ്റാണ്ടിലെ ചിന്താഗതിക്ക് തുല്യമാണെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണം. ഇത്തരം പ്രസ്താവനകൾ പുരോഗമന കേരളത്തിന് ചേർന്നതല്ലെന്നും, ഇത് ഇസ്ലാമിനെപ്പോലും തെറ്റായി വ്യാഖ്യാനിക്കാൻ ഇടയാക്കുമെന്നും മുഖ്യമന്ത്രി ശക്തിയായി എതിർത്തിരുന്നു.
The post കാന്തപുരത്തിന്റെ കോലം കത്തിക്കലിലേക്ക് നയിച്ചത് ഭരണാധികാരികളുടെ അനാവശ്യ വിവാദങ്ങൾ; എ.പി. സുന്നി വിഭാഗം appeared first on Express Kerala.

