പ്രിയങ്ക ഗാന്ധിയുടെ എ.ഐ വ്യാജ രൂപവും ശബ്ദവും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വൻ പണത്തട്ടിപ്പ്: തട്ടിപ്പ് വീഡിയോകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഓഫീസ്; വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും പ്രചരിക്കുന്ന സാമ്പത്തിക നിക്ഷേപ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് നിർദ്ദേശം; തട്ടിപ്പ് അക്കൗണ്ടുകൾ ഉടൻ റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും പൊതുജനങ്ങളോട് അഭ്യർത്ഥന

ഡല്‍ഹി: എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജമായി നിര്‍മ്മിച്ച ദൃശ്യങ്ങളും ശബ്ദവും ഉപയോഗിച്ച് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ വീഡിയോകള്‍ക്കെതിരെ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധ്രയുടെ ഓഫീസ്.
വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രിയങ്ക ഗാന്ധിയുടെ വ്യാജ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഇത്തരം വീഡിയോകള്‍ വലിയ തട്ടിപ്പിന്റെ ഭാഗമാണെന്നും, വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരായി ആരും പണം നിക്ഷേപിക്കുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെ ഓഫീസ് വ്യക്തമാക്കി.
ഇത്തരം തട്ടിപ്പ് പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

