September 10, 2026

തൃശൂർ നഗരത്തിൽ അർധരാത്രി മദ്യലഹരിയിൽ യുവതിയുടെ പരാക്രമം. കാറുകൾ തടഞ്ഞുനിർത്തി പണം തട്ടാൻ ശ്രമം. കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച വനിതാ പോലീസുകാരെ കടിച്ചു പരിക്കേൽപ്പിച്ചു. ചാഴൂർ സ്വദേശി റഹ്മത്ത് അറസ്റ്റിൽ

തൃശൂർ നഗരത്തിൽ അർധരാത്രി മദ്യലഹരിയിൽ യുവതിയുടെ പരാക്രമം. കാറുകൾ തടഞ്ഞുനിർത്തി പണം തട്ടാൻ ശ്രമം. കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച വനിതാ പോലീസുകാരെ കടിച്ചു പരിക്കേൽപ്പിച്ചു. ചാഴൂർ സ്വദേശി റഹ്മത്ത് അറസ്റ്റിൽ

തൃശൂർ: തൃശൂർ നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ മദ്യലഹരിയിൽ യുവതിയുടെ ഭീകരാന്തരീക്ഷവും ക്രൂരമായ ആക്രമണവും. 

വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയും തടയാനെത്തിയ പോലീസുകാരെ അക്രമിക്കുകയും ചെയ്ത സംഭവത്തിൽ തൃശൂർ ചാഴൂർ സ്വദേശിനി റഹ്മത്തിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എ.എസ്.ഐയ്ക്ക് പരിക്കേറ്റു.

ഇന്നലെ അർധരാത്രിയോടെയായിരുന്നു നഗരത്തെ മുൾമുനയിൽ നിർത്തിയ സംഭവങ്ങളുടെ തുടക്കം. കടുത്ത മദ്യലഹരിയിലായിരുന്ന യുവതി റോഡിലിറങ്ങി യാത്രക്കാരുടെ കാറുകൾ വഴിതടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. 

വഴിപോക്കരെയും യാത്രക്കാരെയും അസഭ്യം പറയുകയും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയും ചെയ്തതോടെ വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി.

തുടർന്ന് അക്രമാസക്തയായ റഹ്മത്തിനെ ബലമായി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം അരങ്ങേറിയത്. 

പോലീസ് വാഹനത്തിനുള്ളിലിരുന്ന് പരാക്രമം തുടർന്ന യുവതി, തടയാൻ ശ്രമിച്ച എ.എസ്.ഐ കലയെ ശരീരത്തിൽ ക്രൂരമായി കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ വനിതാ ഉദ്യോഗസ്ഥയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും പൊതുസ്ഥലത്ത് അഴിഞ്ഞാടിയതിനും ഇവർക്കെതിരെ കർശന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

See also  മെസി വിവാദത്തില്‍ കായിക വകുപ്പ് സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ടില്‍ സത്യസന്ധമായ ഒന്നുമില്ല. അര്‍ജന്റീന ചൈനയില്‍ നിന്നും പണം വാങ്ങി കളിക്കാന്‍ വരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ടുണ്ട്. അവരും കേസ് കൊടുത്തിരിക്കുകയാണ്. ഇതാണ് വസ്തുത. അന്വേഷണം നടക്കട്ടെയെന്ന് മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാന്‍
Spread the love