"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
വിവാഹസങ്കൽപ്പങ്ങൾ തലമുറകൾക്കപ്പുറം; സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ വെബിനാർ ഒക്ടോബർ 20ന്   •  അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണവിധേയനായ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറാക്കിയതിൽ പ്രതിഷേധം. ജന്തർ മന്തറിൽ മെഴുകുതിരി കത്തിച്ച് എൻ.എസ്.യു.ഐ പ്രവർത്തകരുടെ മാർച്ച്. പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു, റോഡിൽ കുത്തിയിരുന്നും സമരം. സി.ബി.ഐ അന്വേഷണം പൂർത്തിയാകുംവരെ നിയമനം തടയണമെന്ന് ആവശ്യം   •  ബംഗ്ലാദേശിലെ ബീച്ച് റിസോർട്ടിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം വിട്ടുനൽകും. കോക്സ് ബസാറിലെ മൂന്നുനില റിസോർട്ട് പൂർണ്ണമായി കത്തിനശിച്ചു. രക്ഷപ്പെട്ടത് ഏതാനും പേർ മാത്രം   •  റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പിൻമാറി അമേരിക്ക . അധിക താരിഫ് ചുമത്തുന്നതിനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട് പോയത് റഷ്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ   •  പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി…   •  

സിപിഎം നേതാവ് സി കെ ചന്ദ്രൻ അന്തരിച്ചു

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

സിപിഎം നേതാവ് സി കെ ചന്ദ്രൻ (72) അന്തരിച്ചു

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഇരിങ്ങാലക്കുട : സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മാപ്രാണം ചെമ്പാറ കൊച്ചക്കൻ മകൻ സി കെ ചന്ദ്രൻ അന്തരിച്ചു . 72 വയസ്സായിരുന്നു . അർബുദരോഗത്തെ തുടർന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു . പതിനൊന്ന് വർഷം സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു . 2006 ൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മൽസരിച്ചു . ഇരിങ്ങാലക്കുട ബ്ലോക്ക് ബിഡിസി ചെയർമാൻ, കേരള ഫീഡ്സ് ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ശകുന്തളയാണ് ( റിട്ട. അസി സെക്രട്ടറി, കരുവന്നൂർ ബാങ്ക്) ഭാര്യ. വിന്നി ( മുരിയാട് സഹകരണ ബാങ്ക്) , സുമിക്കോ (നേഴ്‌സ്, മെഡിക്കൽ കോളേജ് , തൃശൂർ ) എന്നിവർ മക്കളും റെനീഷ് ( തദ്ദേശവകുപ്പ് ) , അരുൺ ( അപ്പോളോ ടയേഴ്സ് ) എന്നിവർ മരുമക്കളുമാണ് . സംസ്കാരം ഇന്ന് വൈകീട്ട് 5 ന് വീട്ടുവളപ്പിൽ

Get more updates from Pudukad News on Google