"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ജനറിക് മരുന്നുകൾക്ക് എതിരല്ല; എസ്എംഎ മരുന്നിൽ ജൈവതുല്യത ഉറപ്പാക്കണം: കെ കെ ശൈലജ | K K Shailaja SMA medicine controversy   •  ഫ്രാൻസിൽ പ്രതിഷേധ ഭീതി; ലൂവർ മ്യൂസിയം അടച്ചു, മൊണാലിസയെ കാണാനാകാതെ വിനോദസഞ്ചാരികൾ | Paris museum closures   •  ഫോർട്ട് കൊച്ചിയെയും വർക്കലയെയും വർഗീയമായി ചിത്രീകരിച്ച് മതസ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. കേരളത്തിന്റെ മതനിരപേക്ഷ മനോഭാവത്തെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ തകർക്കാനാവില്ലെന്നും കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയാത്ത സംഘ്പരിവാർ ഇപ്പോൾ ഓൺലൈൻ വ്ലോഗർമാരെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുകയാണ്. കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ വ്ലോഗർ അമൃത് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ   •  ‘കേരളം ഒറ്റക്കെട്ടായാണ് കഴിയുന്നത്. ഇവിടെ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല. ദൈവത്തിന്റെ സ്വന്തം നാടാണിത്. വെറുപ്പിന് ഇവിടെ സ്ഥാനമില്ല. വിദ്വേഷ യൂട്യൂബര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിയമം അതിന്റെ വഴിക്ക് പോകും: മുഖ്യമന്ത്രി   •  ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം   •  

വാഹനം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു, ഒക്ടോബർ 28 വരെ സമർപ്പിക്കാംക്വട്ടേഷൻ 28ന് വൈകിട്ട് നാലിന് തുറക്കും

October 22, 2026
Share this post to
🌐 Select your Language: Current: മലയാളം

തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഇല്ലാതെ (ഇന്ധനം ഉൾപ്പെടെ) ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന എ.സി. വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത വാഹന ഉടമകൾ / ഡ്രൈവിംഗ് ഏജൻസികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള വാഹനമാണ് നൽകേണ്ടത്. മാസം 2000 കി.മീ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 30,000 രൂപയാണ്. ഈ പരിധിയിൽ നിജപ്പെടുത്തി എത്ര രൂപയ്ക്ക് കരാർ ഏറ്റെടുക്കാനാകെന്ന് ക്വട്ടേഷനിൽ കാണിക്കണം. കൂടാതെ 2000 കിലോമീറ്ററിലധികം ഓടുന്ന ഓരോ കിലോമീറ്ററിനുമുള്ള നിരക്കും രേഖപ്പെടുത്തണം.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്‌നസ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റ്, വാഹന ഉടമയുടെ ഐഡി കാർഡ്, പാൻകാർഡ് തുടങ്ങിയ രേഖകൾ ക്വട്ടേഷനിൽ ഉൾപ്പെടുത്തിയിരിക്കണം.

സീൽ ചെയ്ത ക്വട്ടേഷനുകൾ ഒക്ടോബർ 28-ന് ഉച്ചയ്ക്ക് രണ്ടിനകം സമർപ്പിക്കണം. അന്നേദിവസം നാല് മണിക്ക് ക്വട്ടേഷൻ തുറക്കും. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ കളക്ടറേറ്റ്, അയ്യന്തോൾ, തൃശ്ശൂർ, ഫോൺ: 0487-2360644.

Get more updates from Pudukad News on Google