ഇന്ന് നടത്താനിരുന്ന മഹാത്മാഗാന്ധി, കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു: പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും | MG University

Current: മലയാളം

കോട്ടയം: വെള്ളിയാഴ്ച (ഒക്ടോബർ 23) നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മഹാത്മാഗാന്ധി സർവകലാശാല മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല പരീക്ഷാ വിഭാഗം വ്യക്തമാക്കി.(MG University And Calicut University Postpone Exams Scheduled For October 23)
നേരത്തെ കാലിക്കറ്റ് സർവകലാശാലയും ഒക്ടോബർ 23-ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മോശം കാലാവസ്ഥയും അനുബന്ധ സാങ്കേതിക തടസ്സങ്ങളും മുൻനിർത്തിയാണ് കാലിക്കറ്റ് സർവകലാശാലയുടെ ഈ തീരുമാനം.
എന്നാൽ കാലിക്കറ്റ് സർവകലാശാല മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും, മറ്റ് ദിവസങ്ങളിലെ പരീക്ഷകൾ നിശ്ചിത സമയക്രമം അനുസരിച്ച് തന്നെ നടക്കുമെന്നും രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്.
Story Summary
Mahatma Gandhi University and Calicut University have postponed all theory examinations scheduled for Friday, October 23, due to adverse weather conditions and technical issues. The universities confirmed that revised exam dates will be announced later, while Calicut University will proceed with scheduled internal, practical, and viva voce exams as planned.






