"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

തന്ത്രപ്രധാന സൈനിക വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് ചോർത്തി നൽകി. വിരമിച്ച കരസേനാ ക്യാപ്റ്റൻ വെല്ലൂരിൽ അറസ്റ്റിൽ. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത് 52-കാരനായ ബാബുവിനെ. ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥയെന്ന വ്യാജേന ഹണിട്രാപ്പ്. സ്ത്രീക്കായി അന്വേഷണം ഊർജ്ജിതം

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

വെല്ലൂർ: അതീവ രഹസ്യസ്വഭാവമുള്ള ഇന്ത്യൻ സൈനിക വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട യുവതിക്ക് ചോർത്തി നൽകിയ കേസിൽ വിരമിച്ച കരസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇന്ത്യൻ ആർമിയിൽ നിന്ന് ക്യാപ്റ്റനായി വിരമിച്ച ബാബു പി. (52) ആണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ വെല്ലൂരിൽ വെച്ച് പിടിയിലായത്. 

സൈനിക ഉപകരണങ്ങളെയും ആർട്ടിലറി സംവിധാനങ്ങളെയും കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങളാണ് ഇയാൾ കൈമാറിയത്. അതേസമയം ഇയാളെ കെണിയിൽപ്പെടുത്തിയ സ്ത്രീ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർക്കായുള്ള അന്വേഷണം അന്വേഷണ ഏജൻസികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) നിർണ്ണായക പ്രൊജക്റ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയെന്ന വ്യാജേന ഒരു വർഷം മുൻപാണ് ഈ സ്ത്രീ ബാബുവുമായി വാട്‌സ്ആപ്പ് വഴി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് സംഭാഷണങ്ങൾ വീഡിയോ കോളുകൾ ഉൾപ്പെടെയുള്ള വ്യക്തിപരമായ ബന്ധത്തിലേക്ക് മാറുകയായിരുന്നു. 

ഡി.ആർ.ഡി.ഒ പ്രൊജക്റ്റിന്റെ ഔദ്യോഗിക ഗവേഷണത്തിനെന്ന വ്യാജേന ഇവർ തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ ഇയാളോട് നിരന്തരം ആവശ്യപ്പെട്ടു. കൈവശമുണ്ടായിരുന്ന ഔദ്യോഗിക വിവരങ്ങൾ കൈമാറിയതിന് പുറമെ, സേനയിൽ നിലവിൽ പ്രവർത്തിക്കുന്ന മുൻ സഹപ്രവർത്തകരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചും ബാബു ഇവർക്ക് നൽകിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

രഹസ്യവിവരത്തെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത ബാബുവിനെ രണ്ടുദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രാദേശിക പോലീസിന് കൈമാറിയത്. ഇന്ത്യൻ സൈന്യത്തിൽ മിലിട്ടറി എക്യുപ്‌മെന്റ്, ആർട്ടിലറി വിഭാഗങ്ങൾ ഉൾപ്പെടെ വിവിധ വിംഗുകളിലായി 28 വർഷത്തെ നീണ്ട സേവനത്തിന് ശേഷം 2025-ലാണ് ഇയാൾ ക്യാപ്റ്റൻ റാങ്കിൽ വിരമിച്ചത്. 

തുടർന്ന് കണിയാമ്പാടിക്ക് സമീപമുള്ള കീഴ് വല്ലം ഗ്രാമത്തിൽ താമസിച്ചു വരികയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 52-ാം വകുപ്പും, ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ട് (1923) ലെ 3(1)(C), 5(1)(a) എന്നീ കർശന വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Get more updates from Pudukad News on Google