"> Skip to content
Sample Header Banner
October 27, 2026
⌕
Breaking
ഇസ്രയേലിൽ തിരഞ്ഞെടുപ്പ് തുടങ്ങി; ഒക്ടോബർ 7 ആക്രമണം ഓർമിപ്പിച്ച് ഐസൻകോട്ട്, ശക്തനായ നേതാവിന്റെ പ്രതിച്ഛായയിൽ നെതന്യാഹു | Israel general election   •  ‘സമ്പന്നർക്കും സാധാരണക്കാർക്കും രണ്ടു നീതി, നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തു, പോലീസ് മനോഭാവം മാറിയില്ല’: നിയമസഭയിൽ പിണറായി വിജയൻ | Kerala Assembly   •  വെസ്റ്റ് ബാങ്കിൽ വംശഹത്യാ കുറ്റങ്ങൾ; ഗാസയിലും വംശഹത്യ തുടരുന്നുവെന്ന് ഇസ്രയേലിനെതിരെ യുഎൻ അന്വേഷണ കമ്മീഷൻ | Israel genocide allegations in Gaza   •  10 ലക്ഷം ആളുകൾ, 20,000 വാഹനങ്ങൾ, വൻ ഗതാഗതക്കുരുക്ക്: നവംബർ 1-ലെ റാലിയിൽ രാഹുൽ ഗാന്ധിക്ക് കത്തയച്ച് ഡൽഹിയിലെ വ്യാപാരികൾ | Delhi Traders   •  ‘അർണബ്’ ചുഴലിക്കാറ്റ്: ഒഡീഷയിലും ആന്ധ്രയിലും അതീവ ജാഗ്രത; സ്കൂളുകൾക്ക് അവധി, മത്സ്യബന്ധനത്തിന് വിലക്ക് | Cyclone Arnab   •  

വീണ്ടും സമരവേദിയായി ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ; ഫൊറൻസിക് ഓഡിറ്റ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചത് 21 പേർക്ക്

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

വീണ്ടും സമരവേദിയായി ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ; ഫൊറൻസിക് ഓഡിറ്റിൻ്റെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചത് 21 പേർക്ക്; നാല് ബ്രാഞ്ചുകൾ ലയിപ്പിക്കാൻ ആർബിഐ അനുമതി

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഇരിങ്ങാലക്കുട : നിക്ഷേപങ്ങളുടെ 20 % ഇടക്കാലാശ്വാസമായി അനുവദിക്കുക, ഫൊറൻസിക് ഓഡിറ്റിൻമേൽ കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരുടെ സമരം . ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ബാങ്കിൽ തുടരുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച സമരത്തിന് മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ശേഷം വൈകീട്ട് എഴരയോടെയാണ് തിരശ്ശീല വീണത്. ഇടക്കാലാശ്വാസം അനുവദിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഫൊറൻസിക് ഓഡിറ്റ് പ്രകാരം മുൻ ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, മുൻ ജനറൽ മാനേജർ, മറ്റ് മാനേജർമാർ, ലോൺ എടുത്ത വ്യക്തികൾ , വാല്യുവേഷൻ നടത്തിയവർ എന്നിവർ ഉൾപ്പെടെ 21 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കഴിഞ്ഞതായും നടപടികൾ തുടരുമെന്നും വ്യക്തമാക്കി . അത്താണി , ചേലക്കര , ചാലക്കുടി, ചെറുത്തുരുത്തി എന്നീ ബ്രാഞ്ചുകൾ ലയിപ്പിക്കാൻ ആർബിഐ അനുമതി ലഭിച്ച് കഴിഞ്ഞതായും എന്നാൽ ജോയിൻ്റ് രജിസ്ട്രാറുടെ അനുമതി ലഭിച്ചിട്ടില്ലെന്നും നിക്ഷേപങ്ങളിൽ മേലുള്ള പലിശ നിരക്ക് കൂട്ടുന്ന കാര്യം ആലോചിക്കാമെന്നും നിക്ഷേപകരാണ് ബാങ്കിൻ്റെ നട്ടെല്ലെന്ന് ബോധ്യമുണ്ടെന്നും നിക്ഷേപകകൂട്ടായ്മയ്ക്ക് കൈമാറിയ മറുപടിയിൽ വ്യക്തമാക്കി. രാവിലെ നടന്ന ചർച്ചയിൽ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയ്ക്കും മറ്റ് അർബൻ ബാങ്കുകളുമായി ലയിപ്പിക്കാനുള്ള പദ്ധതിക്കും ഭാവി കാണുന്നില്ലെന്നും സൊസൈറ്റിയായി മാറ്റാനുള്ള സാധ്യതകൾ പരിശോധിക്കാമെന്നും നിക്ഷേപകർക്ക് ഗുണകരമാകുമെന്നും അഡ്മിനിസ്ട്രേറ്റർ സൂചിപ്പിച്ചു . വിവിധ വിഭാഗങ്ങളിലായി ബാങ്ക് നൽകാനുള്ളത് 952 കോടിയും ലഭിക്കാനുള്ളത് 1175 കോടിയാണെന്നും അഡ്മിനിസ്ട്രേറ്റർ സി ആർ ഗോപീകൃഷ്ണൻ അറിയിച്ചു . ബാങ്ക് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാൻ ആർബിഐ പറഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞാൽ കുറയ്ക്കാമെന്നും കമ്മിറ്റി വ്യക്തമാക്കി.കമ്മിറ്റി അംഗങ്ങളായ കെ മോഹനൻ , ഇ ജെ കുര്യൻ, ജനറൽ മാനേജർ വി സി ജോൺ , നിക്ഷേപക കൂട്ടായ്മ പ്രസിഡണ്ട് ബിബിൻ ജോൺ,സെക്രട്ടറി ലിയോ പി ആൻ്റണി, ട്രഷറർ ടി സി സഞ്ജീവൻ, ഫിനാൻഷ്യൽ അഡ്വൈസർ പി കെ ജോസ്,കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ, പ്രേമരാജൻ,തുടങ്ങിയവർ സംസാരിച്ചു

Get more updates from Pudukad News on Google