158 ഗ്രാമിലധികം എം ഡി എം എ കേരളത്തിലെത്തിക്ക് കടത്തിവിട്ടയാളെ സഹായിച്ച യുവതിയെ ബാംഗ്ളൂരിൽ നിന്നും പിടികൂടി വടക്കാഞ്ചേരി പോലീസ്

വടക്കാഞ്ചേരിയിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 154.27 ഗ്രാം എം ഡി എം എ പിടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എം ഡി എം എ പ്രതിയുടെ കൈവശം കേരളത്തിലേക്ക് വില്പനയ്ക്കായി ബാംഗ്ളൂരിൽ നിന്നും കടത്തിവിട്ട കുന്നംകുളം തെക്കേപുറം സ്വേദേശിയായ കോത്താട്ടിൽ വീട്ടിൽ അരൂദാസ് (33) എന്നയാളെ സഹായിച്ച റിൻഷാ മുഹമ്മദ് റാഫി (25) പുളിക്കൽ വീട്, പട്ടാണി സ്ട്രീറ്റ്, പാലക്കാട്, എന്ന യുവതിയെയാണ് വടക്കാഞ്ചേരി പോലീസ് ബാംഗ്ളൂരിൽ നിന്നും പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയായ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശിയായ കോരങ്ങത്ത് വീട്ടിൽ ശരത്ത്മോൻ (37) എന്നയാളെ 154.27 ഗ്രാം എം ഡി എം എ യുമായി പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബാംഗ്ളൂരിൽ നിന്നും പ്രതിയുടെ കൈവശം എം ഡി എം എ വില്പനയ്ക്കായി കൊടുത്തയച്ചത് അരൂദാസ് ആണെന്ന വിവരം വ്യക്തമായത് കൂടുതൽ അന്വേഷണത്തിൽ ഇവരുടെ സഹായി റിൻഷാ മുഹമ്മദ് റാഫി എന്ന പാലക്കാട് സ്വദേശിനിയും മയക്കുമരുന്ന് കടത്തിൽ സഹായിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചു. തുടർന്ന് നടന്ന അതിവിദഗ്ധമായ അന്വേഷണത്തിൽ റിൻഷിയെ പിടികൂടുകയായിരുന്നു. നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തിരുന്നു.



