"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

39,000 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

October 27, 2026
Share this post to
🌐 Select your Language: Current: മലയാളം

വിൽക്കാൻ സൂക്ഷിച്ചിരുന്ന 39,000 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വലപ്പാട് കോതകുളം വലിയകത്ത് വീട്ടിൽ ജലീലിനെയാണ് എക്സൈസ് സംഘം അറസ്‌റ്റ് ചെയ്തത്. കോതകുളത്ത് പ്രതിയുടെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാനിൽനിന്ന് 52 ചാക്ക് ഉൽപന്നങ്ങൾ പിടികൂടിയത്. പ്രതിയെയും പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങളും വാഹനവും വലപ്പാട് പോലീസിന് കൈമാറി. ഐബി ഓഫിസർമാരായ പി.വി.ബെന്നി, നെൽസൺ, റേഞ്ച് ഇൻസ്പെക്‌ടർ വി.ആർ.രാജീവ്, സി.വി.ശിവൻ, കെ.കെ.ഉണ്ണിക്കൃഷ്ണൻ, പി.ഡി.ജെയ്‌സൺ, അനീഷ് പോൾ, ഉണ്ണിക്കൃഷ്ണ പിള്ള എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Get more updates from Pudukad News on Google