17-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം നവംബർ 3 മുതൽ 8 വരെ ഇരിങ്ങാലക്കുടയിൽ

🌐 Select your Language:
Current: മലയാളം
ഇരിങ്ങാലക്കുട : 17-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം പല്ലാവൂർ- തൃപ്പേക്കുളം അനുസ്മരണ പ്രഭാഷണം, അവാർഡ് സമർപ്പണം, തായമ്പക, സോപാനസംഗീതം തുടങ്ങിയ പരിപാടികളോടെ നവംബർ 3 മുതൽ 8 വരെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ അരങ്ങേറുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വാദ്യകുലപതി പല്ലാവൂർ അപ്പുമാരാർ സ്മാരക വാദ്യ ആസ്വാദക സമിതി പ്രസിഡൻ്റ് കലാമണ്ഡലം ശിവദാസ്, സെക്രട്ടറി കലാനിലയം ഉദയൻ നമ്പൂതിരി, എക്സിക്യൂട്ടീവ് അംഗങ്ങളായ വിഷ്ണുദാസ്, അജിത്ത്, രാജേന്ദ്രവർമ്മ, അനിൽ ഇരിങ്ങാലക്കുട, അഭയ് കൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
Get more updates from Pudukad News on Google




