Skip to content
November 21, 2026
⌕

Category: Top News Now

കൊടികുത്തിക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിൽ ഇടിച്ചു. മൂന്ന് പേർക്ക് പരുക്ക്. കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. തീർത്ഥാടനകാലം ആരംഭിച്ചതോടെ അപകടങ്ങൾ ഉണ്ടായത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്

November 17, 2026

കോട്ടയം: ​ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. ദേശീയപാത 183-ൽ കൊടികുത്തിക്ക് സമീപം ഇന്ന് പുലർച്ചെ 5:30-ഓടെയായിരുന്നു അപകടം. ​ കർണാടകയിൽ നിന്നുള്ള […]

ന്യൂയോര്‍ക്ക് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റേത് ആത്മഹത്യയല്ല, മറിച്ച് പിന്നില്‍ നിന്ന് കഴുത്ത് ഞെരിച്ച് നടത്തിയ കൊലപാതകമാണെന്ന് പ്രമുഖ ഫോറന്‍സിക് വിദഗ്ധന്‍ പ്രൊഫസര്‍ മൈക്കല്‍ ഫ്രീമാന്‍; നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പോസ്റ്റ്മോര്‍ട്ടം ചിത്രങ്ങളിലെയും മെഡിക്കല്‍ എക്‌സാമിനറുടെ ഫയലുകളിലെയും തെളിവുകള്‍ പരിശോധിച്ച ശേഷം

November 17, 2026

ലണ്ടന്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ ജയിലിലെ മരണം ആത്മഹത്യയല്ല, മറിച്ച് കൊലപാതകമാണെന്ന് പ്രമുഖ ഫോറന്‍സിക് വിദഗ്ധന്‍ പ്രൊഫസര്‍ മൈക്കല്‍ ഫ്രീമാന്‍. ന്യൂയോര്‍ക്ക് സിറ്റി മെഡിക്കല്‍ എക്‌സാമിനറുടെ ഫയലുകളും പോസ്റ്റ്മോര്‍ട്ടം ചിത്രങ്ങളും പരിശോധിച്ച […]

ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ല; മസ്തിഷ്കാഘാതത്തിനും ഹൃദയാഘാതത്തിനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഭാര്യ ബുഷ്റ ബീവിക്ക് കാഴ്ച നഷ്ടപ്പെടാൻ സാധ്യത. ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര ചികിത്സ തേടി രംഗത്ത്

November 17, 2026

ഇസ്ലാമാബാദ്:  ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തനിക്കും ഭാര്യ ബുഷ്‌റ ബീവിക്കും അടിയന്തര വൈദ്യസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.  ഇരുവരുടെയും ആരോഗ്യനില അതീവ ഗുരുതരമായി വഷളായിക്കൊണ്ടിരിക്കുകയാണെന്നും അടിയന്തര ചികിത്സ […]

അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം. ഭക്തിസാന്ദ്രമായി എരുമേലി. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തിരക്കേറുന്നു. എരുമേലി പരമ്പരാഗത കാനനപാതയിലൂടെ തീർഥാടകരെ കടത്തിവിട്ടു തുടങ്ങി. എരുമേലി കനത്ത സുരക്ഷാ വലയത്തിൽ

November 17, 2026

എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് തുടക്കമായതോടെ എരുമേലി പട്ടണം ഭക്തിയുടെ നിറവിലേക്ക്. വൃശ്ചിക പുലരി പിറന്നതോടെ അയ്യപ്പഭക്തരുടെ വലിയ പ്രവാഹമാണ് എരുമേലിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് തീർത്ഥാടകരാണ് ഇതിനോടകം എരുമേലിയിൽ […]

ചികിത്സാപിഴവിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം; അബ്ദുൾ ജബ്ബാർ ഗവ. ആശുപത്രിയിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം. പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു

November 17, 2026

പറവൂർ: താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്ന കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൾ ജബ്ബാർ ആശുപത്രിക്കു മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.  ചികിത്സാപിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ കർശന നടപടി […]

ചൈന സന്ദർശനത്തിനിടെ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഡോണൾഡ് ട്രംപ്. തീരുമാനമെടുക്കേണ്ടത് ഷി ജിൻപിങ്ങെന്ന് യു.എസ് പ്രസിഡന്റ്. അപെക് ഉച്ചകോടിക്കിടെ ട്രംപ്-പുടിൻ-ഷി കൂടിക്കാഴ്ചയും. ആഗോള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ

November 17, 2026

വാഷിങ്ടൺ: കിഴക്കൻ ഏഷ്യൻ സന്ദർശനത്തിനിടയിൽ ചൈനയിൽ വെച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽനിന്ന് ഫിലിപ്പീൻസിലേക്കും ചൈനയിലേക്കും പുറപ്പെടുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് […]

നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 9,90,000 രൂപ തട്ടിയ സംഭവം; പ്രതികളുമായി ബന്ധമുള്ള മൂന്ന് പേര്‍ കസ്റ്റഡിയില്‍

November 17, 2026

മലപ്പുറം: നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 9,90,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.  പണം തട്ടിയെടുത്തത് മണ്ണാര്‍ക്കാട് സ്വദേശികളാണെന്നും നടന്നത് ആസൂത്രിത കവര്‍ച്ചയെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ […]

സഹകരണ നിക്ഷേപകർക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കും; സപ്ലൈകോയെ ലാഭകരമാക്കാൻ പുതിയ പദ്ധതി: മുഖ്യമന്ത്രി

November 17, 2026

കൊച്ചി: സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ്ണമായ നിക്ഷേപ ഗ്യാരണ്ടി ഉറപ്പാക്കുന്നതിനുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. സംസ്ഥാന സഹകരണ വകുപ്പിന്റെയും സംസ്ഥാന സഹകരണ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ കളമശ്ശേരി […]

കാനായി നിർമ്മിച്ച ശില്പങ്ങൾ നാടിന് സമർപ്പിച്ചു

November 17, 2026

കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ നടക്കുന്ന ഓർമ്മകൾ വിളിച്ചോതുന്ന ശില്പങ്ങൾ നാടിന് സമർപ്പിച്ചു. വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ നാട മുറിച്ചു. സമർപ്പണചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം […]

രോഗപ്രതിരോധ ശേഷിക്ക് പനിക്കൂർക്ക

November 17, 2026

ദഹനശക്തി വർദ്ധിപ്പിക്കാനും വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ അകറ്റാനും പനിക്കൂർക്ക സഹായിക്കുന്നു.  പനിക്കൂർക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.  പനിക്കൂർക്ക ഇലയിട്ട് ആവി പിടിക്കുന്നത് മൂക്കടപ്പ്, […]