
കുന്നംകുളം: തൃശ്ശൂർ-കുന്നംകുളം റോഡിൽ ചൂണ്ടൽ ജംഗ്ഷന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. വേലൂർ തലക്കോട്ടുകര സ്വദേശിനി പള്ളിക്കുളം വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ ഫർസാന (20) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 11:50 ഓടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ലോറി മുന്നിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് ഫർസാനയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിന് പിന്നിലുണ്ടായിരുന്ന ഫർസാനയുടെ ബന്ധുവായ ഫാത്തിമയ്ക്കും (14) പരിക്കേറ്റിട്ടുണ്ട്.അപകടത്തെത്തുടർന്ന് റോഡിൽ തെറിച്ചുവീണ […]



